Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൈക്കിള്‍ കൊണ്ടുപോയ പ്രശ്‌നം; അധ്യാപകന്റെ മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു

ബാലസോര്‍-ഒഡീഷയിലെ ബാലസോര്‍ ജില്ലയില്‍ സ്‌കൂള്‍ അധ്യാപകന്റെ മര്‍ദനമേറ്റ് 15 വയസ്സായ ആണ്‍കുട്ടി മരിച്ചു. ബന്‍സിധര്‍ വിദ്യാപീഠത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ സുമന്ത ദാസാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.  

അനുവാദമില്ലാതെ സൈക്കിള്‍ കൊണ്ടുപോയെന്ന് സഹപാഠികളില്‍ ഒരാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അധ്യാപകന്‍ മകനെ മര്‍ദ്ദിച്ചതെന്ന് സുമന്ത ദാസിന്റെ പിതാവ് പരാതിയില്‍ ആരോപിച്ചു.

സ്‌കൂളില്‍നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ശേഷം, കടുത്ത നെഞ്ചുവേദനയെ തുടര്‍ന്ന് ദാസിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കുറ്റാരോപിതനായ അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് ദാസിന്റെ രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളിന് പുറത്ത് പ്രതിഷേധിച്ചു.

സംഭവത്തില്‍ പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സഹപാഠികളില്‍ ഒരാളുടെ പരാതിയെ തുടര്‍ന്നാണ് ദാസിനെ അധ്യാപകന്‍ ചോദ്യം ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

 

Latest News