ഹൈദരാബാദ് -മിച്ചല്‍ സാന്റ്‌നര്‍ അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ടില്‍ 300 കടന്ന ന്യൂസിലാന്റ് ലോകകപ്പ് ക്രിക്കറ്റില്‍ രണ്ടാം ജയത്തിലേക്ക്. ആറ് വിക്കറ്റ് നഷ്ടപ്പെട്ട നെതര്‍ലാന്റ്‌സ് രണ്ടാമത്തെ പരാജയത്തിലേക്ക് നീങ്ങുകയാണ്. ആദ്യ കളിയില്‍ അവര്‍ പാക്കിസ്ഥാനോട് തോറ്റിരുന്നു.
ഓപണര്‍ വില്‍ യംഗ് (80 പന്തില്‍ 70) രചിന്‍ രവീന്ദ്ര (51 പന്തില്‍ 51) ക്യാപ്റ്റന്‍ ടോം ലേതം (46 പന്തില്‍ 53) എന്നിവരുടെ അര്‍ധ ശതകങ്ങളില്‍ കുതിച്ച കിവീസ് സാന്റ്‌നറിലൂടെയും (17 പന്തില്‍ 36 നോട്ടൗട്ട്) മാറ്റ് ഹെന്റിയിലൂടെയും (4 പന്തില്‍ 10 നോട്ടൗട്ട്) ഒടുക്കം കെങ്കേമമാക്കി. ഡാരില്‍ മിച്ചലിന് (47 പന്തില്‍ 48) കഷ്ടിച്ച് അര്‍ധ ശതകം നഷ്ടപ്പെട്ടു.
കോളിന്‍ അക്കര്‍മാന്‍ (73 പന്തില്‍ 69) അര്‍ധ ശതകം നേടിയെങ്കിലും ഒരു ഘട്ടത്തിലും നെതര്‍ലാന്റ്‌സ് വിജയപ്രതീക്ഷ പുലര്‍ത്തിയില്ല. ആദ്യ ഏഴ് ബാറ്റര്‍മാരും രണ്ടക്കത്തിലെത്തിയെങ്കിലും 21 കടന്നത് അക്കര്‍മാന്‍ മാത്രം. സാന്റ്‌നര്‍ ബൗളിംഗിലും കിവീസിനെ ചുമലിലേറ്റി (7-0-52-3)






