പെനാല്‍ട്ടി പാഴാക്കിയിട്ടും അല്‍ഹിലാല്‍ ജയിച്ചു

നജ്‌റാന്‍ - പ്രിന്‍സ് ഹത്‌ലൂല്‍ ബിന്‍ അബ്ദുല്‍അസീസ് സ്റ്റേഡിയത്തിലെ എവേ മത്സരത്തില്‍ അല്‍അഖ്ദൂദിനെ 3-0 ന് തോല്‍പിച്ച് അല്‍ഹിലാല്‍ സൗദി പ്രൊ ലീഗ് ഫുട്‌ബോളില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രണ്ടാം പകുതിയുടനീളം അല്‍അഖ്ദൂദ് പത്തു പേരുമായാണ് കളിച്ചത്. 
പത്താം മിനിറ്റില്‍ മൈക്കിളിന്റെ ഗോളില്‍ ഹിലാല്‍ ലീഡ് ചെയ്യുകയായിരുന്നു. എഴുപത്തൊന്നാം മിനിറ്റില്‍ സെര്‍ജി മിലിന്‍കോവിച് സാവിച് ലീഡുയര്‍ത്തി. 83ാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി സാലിം അല്‍ദോസരിയാണ് പാഴാക്കിയത്. എന്നാല്‍ റീബൗണ്ട് മിലിന്‍കോവിച് സാവിച് ലക്ഷ്യത്തിലെത്തിച്ചു. ഒമ്പത് കളികളില്‍ ഏഴ് ജയവും രണ്ട് സമനിലയുമായി ഹിലാലിന് 23 പോയന്റുണ്ട്. അത്തആവുനാണ് രണ്ടാം സ്ഥാനത്ത് (22).
 

Latest News