സലാം പാപ്പിനിശ്ശേരിക്ക് മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം സ്‌നേഹാദരം 

ഷാർജ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ സ്‌നേഹാദരം സലാം പാപ്പിനിശ്ശേരിക്ക് പി.ആർ പ്രകാശ് കൈമാറുന്നു.

ഷാർജ- രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാമത് ജന്മദിനത്തോടനുബന്ധിച്ച് യു.എ.ഇയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തകനും യാബ് ലീഗൽ സർവീസസിന്റെ സി.ഇ.ഒയുമായ സലാം പാപ്പിനിശ്ശേരിയെ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഷാർജ സ്‌നേഹോപഹാരം നൽകി ആദരിച്ചു. മുൻ പ്രസിഡന്റ് പി.ആർ പ്രകാശ് സ്‌നേഹോപഹാരം കൈമാറി.
ആഘോഷങ്ങളുടെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഹൃദയപൂർവം ബാപ്പുജിക്ക് എന്ന പേരിൽ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. 
എമിറേറ്റ്‌സ് ഹെൽത്ത് സർവീസസുമായി സഹകരിച്ച് നടത്തിയ ചടങ്ങിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം പ്രസിഡന്റ് പ്രദീപ് നെന്മാറ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമം കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. കഴിഞ്ഞ 10 വർഷക്കാലമായി യു.എ.ഇയിൽ പ്രവർത്തിച്ചു വരുന്ന സംഘടനയാണ് മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം. ചടങ്ങിൽ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഷാർജയുടെ വൈസ് പ്രസിഡന്റ് ഫാസിൽ മാങ്ങാട്, യാബ് ലീഗൽ സർവീസസിന്റെ മാനേജർ ഫർസാന അബ്ദുൽ ജബ്ബാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Tags

Latest News