Sorry, you need to enable JavaScript to visit this website.

ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി യു.എ.ഇയില്‍ പ്രകാശനം ചെയ്തു

ഷാര്‍ജ- ഏറെ പുതുമയുള്ള ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന്  ഉപകാരപ്രദമായ പ്രസിദ്ധീകരണമാണെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍  അബൂബക്കര്‍ മാടപ്പാട് അഭിപ്രായപ്പെട്ടു.
മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനേഴാമത് പതിപ്പിന്റെ യു.എ.ഇ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ബിസിനസില്‍ നെറ്റ് വര്‍ക്കിംഗിന് പ്രാധാന്യമേറുകയാണെന്നും ബന്ധങ്ങള്‍ക്ക് ബിസിനസില്‍ വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഈയര്‍ഥത്തില്‍ ഏറെ പ്രധാനപ്പെട്ട പ്രസിദ്ധീകരണമായി മാറാന്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്കായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പ്രമുഖ പ്രവാസി സംരംഭകനും മിറാള്‍ഡ ഗോള്‍ഡ് ഡയറക്ടറുമായ ഡോ. മുഹമ്മദുണ്ണി ഒളകര ആദ്യ പ്രതി ഏറ്റുവാങ്ങി. ഖത്തറിനേയും ഗള്‍ഫ് രാജ്യങ്ങളേയും ഇന്ത്യയേയുമൊക്കെ വ്യാപാര രംഗത്ത് ബന്ധിപ്പിക്കുന്ന  ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പ്രാധാന്യം അനുദിനം വര്‍ദ്ധിക്കുകയാണെന്നാണ് പതിനേഴ് വര്‍ഷത്തെ വിജയകരമായ പ്രയാണം അടയാളപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

സ്‌മോള്‍ ആന്റ് മീഡിയം സ്ഥാപനങ്ങളുടെ ഡാറ്റയാല്‍ ധന്യമായ ഡയറക്ടറി ഉപഭോക്താക്കള്‍ക്കും സംരംഭകര്‍ക്കും ഒരു പോലെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുതുമയുള്ളതും ഉപയോക്തൃ സൗഹൃദവുമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഇന്തോ ഗള്‍ഫ് ബിസിനസ് ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, ചാക്കോ ഊളക്കാടന്‍,  കെ.വി.ബഷീര്‍, പ്രൊഫസര്‍ സിദ്ധീഖ് , ബഷീര്‍ വടകര, ശംനാസ് ബേപ്പൂര്‍, സെലിബ്രറ്റി കോച്ച് ഡോ.ലിസി ഷാജഹാന്‍ സഫാരി പര്‍ച്ചേസ് റീജ്യണല്‍ ഡയറക്ടര്‍ ബി.എം. ഖാസിം, ലീസിംഗ് മാനേജര്‍ രവി ശങ്കര്‍, പര്‍ച്ചേസ് മാനേജര്‍ ജിനു മാത്യൂ, അസിസ്റ്റന്റ് പര്‍ച്ചേസ് മാനേജര്‍ ഷാനവാസ്, മീഡിയ മാര്‍ക്കറ്റിംഗ് മാനേജര്‍ ഫിറോസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപഌക്കേഷന്‍ എന്നീ മൂന്ന് പഌറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പഌ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

 

Latest News