Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കൈക്കൂലി വാങ്ങിയ പ്രവാസിക്ക് പത്ത് വര്‍ഷം ജയിലും പിഴയും, നാടുകടത്തും

മസ്‌കത്ത്-ഖത്തറില്‍ കൈക്കൂലി വാങ്ങിയ പ്രവാസിക്ക് പത്ത് വര്‍ഷം തടവും 51,000 ഒമാനി റിയാല്‍ പിഴയും വിധിച്ചു. ജയില്‍ ശിക്ഷക്കുശേഷം ഒമാനില്‍നിന്ന് നാടുകടത്തുമെന്നും  സ്‌റ്റേറ്റ് ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ (എസ്എഐ) അറിയിച്ചു.സര്‍ക്കാര്‍ കമ്പനിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ആയി ജോലി നോക്കിയിരുന്ന പ്രവാസിയാണ് തന്റെ ചുമതല നിര്‍വഹിക്കുന്നതിന്  ആനുകൂല്യം ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തത്.
ഇതോടെ ഇയാള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം ആരംഭിച്ചതായി  സ്‌റ്റേറ്റ് ഓഡിറ്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ (എസ്എഐ) പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, ആനുകൂല്യം നേടിയെടുക്കല്‍, തന്റെ സ്ഥാനം ദുരുപയോഗം ചെയ്ത് ലാഭം നേടുക, കടമ  ലംഘിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രതിയെ ശിക്ഷിച്ചത്.
വിദേശികളുടെ താമസ നിയമം ലംഘിച്ചുവെന്ന കുറ്റത്തിനും പ്രതിക്ക് കൂടുതല്‍ ശിക്ഷ നല്‍കി.  കള്ളപ്പണം വെളുപ്പിക്കലിനുള്ള ഏറ്റവും കഠിനമായ ശിക്ഷയായ പത്ത് വര്‍ഷം തടവ് വിധിച്ചതിനു പേറമെ 51,700 ഒ.എം.ആര്‍ പിഴയും നല്‍കി. കൈവശമുണ്ടായിരുന്ന പണം കണ്ടുകെട്ടുകയും ചെയ്തു.

 

Latest News