Sorry, you need to enable JavaScript to visit this website.

മോഡിക്ക് വീണ്ടും പുടിന്റെ പ്രശംസ

മോസ്‌കോ- ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വീണ്ടും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രശംസിച്ചു. മോഡി അതീവ ബുദ്ധിമാനാണെന്ന് വിശേഷിപ്പിച്ച പുടിന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ സുപ്രധാന മുന്നേറ്റങ്ങള്‍ കൈവരിച്ചെന്നും പറഞ്ഞു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രശംസ. റഷ്യന്‍ വാര്‍ത്താ പ്ലാറ്റ്ഫോമായ ആര്‍ടി ന്യൂസ് പുറത്തുവിട്ട വീഡിയോയിലാണ് പുടിന്‍ മോഡിയെ പ്രശംസിച്ചത്.  

റഷ്യയെ കുറ്റപ്പെടുത്താതെ യുക്രൈന്‍ സംഘര്‍ഷത്തില്‍ സമാധാനത്തിന് ഊന്നല്‍ നല്‍കുന്ന ദല്‍ഹി പ്രഖ്യാപനത്തെ മോസ്‌കോ ഒരു 'നാഴികക്കല്ല്' എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നേരത്തെ ഉത്പാദനരംഗത്ത് ഉള്‍പ്പെടെ സംരംഭകത്വം വര്‍ധിപ്പിക്കുന്നതിനായി 2014-ല്‍ മോഡി ആരംഭിച്ച 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിയെ പുടിന്‍ പ്രശംസിച്ചിരുന്നു. ആഭ്യന്തര വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ ഇന്ത്യയുടെ വിജയത്തില്‍ നിന്ന് റഷ്യക്ക് പഠിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
''അന്ന് ഞങ്ങള്‍ക്ക് ആഭ്യന്തരമായി നിര്‍മ്മിച്ച കാറുകള്‍ ഇല്ലായിരുന്നു, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ പല പങ്കാളികളും ഇത് അനുകരിക്കണമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ നിര്‍മ്മാണത്തിലും ഉപയോഗത്തിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മോഡി ശരിയായ കാര്യമാണ് ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഭ്യന്തര ഉല്‍പന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവെയാണ് മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ നയങ്ങളെ അദ്ദേഹം പ്രശംസിച്ചത്.

Latest News