വേള്‍ഡ് ക്ലാസ് ലോകകപ്പ് നടത്തും -സൗദി

റിയാദ് - ലോകോത്തര നിലവാരത്തില്‍ 2034 ലെ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് നടത്താന്‍ തയാറാണെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. സൗദിയിലെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടും രാജ്യത്തിന്റെ അഗാധമായ ഫുട്‌ബോള്‍ ആവേശത്തില്‍ നിന്ന് ഊര്‍ജം ആവാഹിച്ചും ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നും സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രഖ്യാപിച്ചു. ഗള്‍ഫ് മേഖലയിലെ ആദ്യ ലോകകപ്പിന് കഴിഞ്ഞ വര്‍ഷം ഖത്തര്‍ വേദിയായിരുന്നു. ഡിസംബറില്‍ ക്ലബ്ബ് ലോകകപ്പിന് സൗദി ആതിഥ്യം വഹിക്കും. 
ലോകോത്തര വാഹന റാലികളും കാര്‍ റെയ്‌സുകളും ഗോള്‍ഫ് മത്സരങ്ങളും മുതല്‍ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന് വരെ സൗദി വേദിയാവുകയാണ്.
 

Latest News