ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ പുരുഷന്മാരുടെ 4-400 റിലേയില്‍ ഇന്ത്യക്ക് സ്വര്‍ണം. ഏഷ്യന്‍ റെക്കോര്‍ഡുകാരായ ഇന്ത്യന്‍ ടീം മൂന്നു മിനിറ്റ് 1.58 സെക്കന്റിലാണ് ഫിനിഷ് ചെയ്തത്. തമിഴ്‌നാട്ടുകാരനായ രാജേഷ് രമേശും മലയാളികളായ അമോജ് ജേക്കബ്, മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍ എന്നിവരാണ് ഇന്ത്യക്കു വേണ്ടി ഓടിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മിനിറ്റ് 59.05 സെക്കന്റിലാണ് ഇന്ത്യന്‍ സംഘം കുതിച്ചത്.
ഹാങ്ചൗ ഏഷ്യാഡില്‍ ഇന്ത്യയുടെ പതിനെട്ടാമത്തെ സ്വര്‍ണ മെഡലാണ് ഇത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയധികം സ്വര്‍ണം നേടുന്നത്.






