കോഴിക്കോട്- റെയില്‍വെ സ്‌റ്റേഷന് സമീപത്തെ ലോഡ്ജില്‍ ഡോക്ടറെ വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി മാട്ടുമ്മല്‍ ഹൗസില്‍ മുഹമദ് അനസ് ഇ.കെ (26) കുന്ദമംഗലം നടുക്കണ്ടിയില്‍ ഗൗരീശങ്കരത്തില്‍ ഷിജിന്‍ദാസ് എന്‍.പി (27) പാറോപ്പടി മാണിക്കത്താഴെ ഹൗസില്‍ അനു കൃഷ്ണ (24) എന്നിവരെയാണ് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, കോഴിക്കോട് ആന്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷ ണര്‍ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേര്‍ന്ന് പിടികൂടിയത്.
ചൊവ്വ പുലര്‍ച്ചയാണ് സംഭവം. കഴിഞ്ഞ രാത്രിയില്‍ ഇവര്‍ ഡോക്ടറുമായി പരിചയപെടുകയും പുലര്‍ച്ചെ ആയുധവുമായി ഡോക്ടറുടെ റൂമില്‍ എത്തി കൊല്ലുമെന്ന് ഭീഷണി പെടുത്തുകയായിരുന്നു. ഡോക്ടറുടെ കൈവശം പണം ഇല്ലെന്ന് കണ്ടപ്പോള്‍ ബാങ്ക് അകൗണ്ടില്‍ നിന്നും ഗൂഗിള്‍ പേ വഴി 2500 രൂപ അയപ്പിച്ചു. അനു എന്ന യുവതി ആറ് മാസമായി അനസിന്റെ കൂടെയാണെന്ന് പറയുന്നു.
ഇവര്‍ ലഹരി ഉപയോഗിക്കുന്നവരാണ്. മയക്ക് മരുന്ന് വാങ്ങാന്‍ പണം കണ്ടെത്താനാണ് ഇവര്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. പോലീസ് പിടികൂടാതിരിക്കാന്‍ അനസും അനുവും ദല്‍ഹിയിലേക്ക് പോകുവാന്‍ പ്ലാന്‍ ചെയ്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കുളിലാണ് ഇവര്‍ പോലീസ് വലയിലായത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ഇവര്‍ ഉപയോഗിച്ച ബൈക്കുകളും, മൊബൈല്‍ ഫോണുകളും വടിവാളും, പോലീസ് കണ്ടെടുത്തു. ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത് , എ.എസ്.ഐ അബ്ദുറഹ്മാന്‍ കെ ,. അഖിലേഷ്.കെ, അനീഷ് മൂസേന്‍ റവീട്, സുനോജ് കാരയില്‍, അര്‍ജുന്‍ അജിത്ത്, ടൗണ്‍ സ്‌റ്റേഷനിലെ എസ്.ഐ മാരായ സിയാദ്, അനില്‍കുമാര്‍ , എ.എസ്.ഐ ഷിജു. രജിത്ത് ഗിരീഷ് , ഷിബു പ്രവീണ്‍, അഭിലാഷ് രമേശന്‍ എന്നിവരാണ്അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.