യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബിഹാര്‍ തൊഴിലാളിക്ക് ക്രൂര മര്‍ദനം, മറ്റു തൊഴിലാളികള്‍ ഭീതിയില്‍

തെഹ്‌രി- ഉത്തരാഖണ്ഡില്‍ യുവതിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചു. പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
യുവതി ഗര്‍ഭിണിയായതിനു പിന്നാലെ ബലാത്സംഗ വിവരം പുറത്തുവന്നത്.
തെഹ്‌രി ജില്ലയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് ബീഹാറില്‍ നിന്നുള്ള തൊഴിലാളിയെയാണ് നാട്ടുകാര്‍ ആക്രമിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സംഭവം മറ്റ് കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  ബിഹാറിലെ കിഷന്‍ഗഞ്ച് ജില്ലയില്‍ നിന്നുള്ള പ്രതി ദില്‍ ജാഫറിനെ (23)യാണ് അറസ്റ്റ് ചെയ്തത്.  ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് നവനീത് സിംഗ് ഭുള്ളര്‍ പറഞ്ഞു. പ്രതിയെ മര്‍ദിച്ച നാട്ടുകാര്‍ മുഖത്ത് കറുത്ത ചായം പൂശിയിരുന്നു.
കുടിയേറ്റ തൊഴിലാളികളെ പീഡനം നടന്ന ഗ്രാമത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും പുറത്താക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പോലീസ് സൂപ്രണ്ട് തള്ളിക്കളഞ്ഞു.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മേഖലയില്‍ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News