ഹാങ്ചൗ -ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം രണ്ടു വെങ്കല മെഡല്‍ നേടിയ ഇന്ത്യ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്നു വെങ്കലവും ഉറപ്പിച്ചു. അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരങ്ങളായ ഓജസ് പ്രവീണ്‍ ദിയോതാലെയും അഭിഷേക് വര്‍മയും തമ്മിലാണ് ഫൈനല്‍. ഇന്ത്യക്കാര്‍ തമ്മിലുള്ള സെമിയില്‍ അതിഥി ഗോപിചന്ദിനെ തോല്‍പിച്ച് ജ്യോതി സുരേഖ വന്നാം ഫൈനലിലെത്തി. വനിതാ ബോക്‌സിംഗില്‍ ലവ്‌ലിന ബോര്‍ഗഹൈന്‍ സ്വര്‍ണ മെഡലിനായി പോരാടും. സ്‌ക്വാഷില്‍ ഇന്ത്യന്‍ താരങ്ങള്‍ സെമി ഫൈനലിലെത്തിയതോടെ മൂന്ന് മെഡലുകളുറപ്പായി. പത്തിനങ്ങളുള്ള ഡെക്കാത്തലണില്‍ എട്ട് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ തേജസ്വിന്‍ ശങ്കര്‍ രണ്ടാം സ്ഥാനത്തുണ്ട്. ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം നേപ്പാളിനെ തോല്‍പിച്ച് സെമിഫൈനലിലെത്തി. വനിതാ ഹോക്കിയില്‍ ഇന്ത്യ 13-0 ന് ഹോങ്കോംഗിനെ തരിപ്പണമാക്കി. 4-400 പുരുഷ റിലേയില്‍ മുഹമ്മദ് അനസ്, നിഹാല്‍ ജോയല്‍ വില്യം, അമോജ് ജേക്കബ്, മിജൊ ചാക്കൊ കുര്യന്‍ എന്നീ മലയാളികള്‍ അണിനിരന്ന ഇന്ത്യന്‍ ടീം ഫൈനലിലേക്ക് മുന്നേറി. വനിതകളുടെ 800 മീറ്ററില്‍ ഹര്‍മിലന്‍ ബയ്ന്‍സ്, ചന്ദ എന്നിവരും ഫൈനലിലെത്തി.
വനിതാ ബോക്‌സിംഗില്‍ ഇന്ത്യക്ക് രണ്ടാമത്തെ മെഡല്‍ ലഭിച്ചു. ചൈനയുടെ യുവാന്‍ ചാംഗിനോട് തോറ്റതോടെ 54 കിലൊ വിഭാഗത്തില്‍ പ്രീതി വെങ്കലം കരസ്ഥമാക്കി. ലോക ചാമ്പ്യന്‍ നിഖാത് സെറീനും കഴിഞ്ഞ ദിവസം വെങ്കലം കിട്ടിയിരുന്നു. കനൂയിംഗ് ഡബ്ള്‍ 1000 മീറ്ററില്‍ ഇന്ത്യയുടെ അര്‍ജുന്‍ സിംഗ്-സുനില്‍ സിംഗ് ജോഡിയാണ് രണ്ടാമത്തെ വെങ്കലം തുഴഞ്ഞെടുത്തത്.
വനിതാ ബോക്‌സിംഗില്‍ 75 കിലൊ വിഭാഗത്തില്‍ തായ്‌ലന്റിന്റെ ബയ്‌സോന്‍ മനീകോനെ 5-0 ന് തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗഹൈന്‍ ഫൈനലിലെത്തി. ചുരുങ്ങിയത് വെള്ളിയും പാരിസ് ഒളിംപിക്‌സ് ബെര്‍ത്തുമായാണ് ലവ്‌ലിന മടങ്ങുക.
്‌സ്‌ക്വാഷില്‍ മലയാളി താരം ദീപിക പള്ളിക്കല്‍ കാര്‍ത്തികും ഹരീന്ദര്‍പാല്‍ സിംഗ് മിക്‌സഡ് ഡബ്ള്‍സിസിലും സൗരവ് ഘോഷാല്‍ പുരുഷ സിംഗിള്‍സിലും ആനാഹത് സിംഗ്-അഭയ് സിംഗ് ജോഡി പുരുഷ ഡബ്ള്‍സിലും സെമിഫൈനലിലെത്തി. സെമിയില്‍ തോറ്റാലും വെങ്കലം ലഭിക്കും.
മഡലുറപ്പാക്കി. ഫിലിപ്പൈന്‍സ് ടീമിനെ തോല്‍പിച്ച് അവര്‍ സെമി ഫൈനലിലെത്തി. വനിതാ സിംഗിള്‍സില്‍ തന്‍വി ഖന്ന ക്വാര്‍ട്ടറില്‍ പുറത്തായി. കബഡിയില്‍ ഇന്ത്യന്‍ വനിതാ ടീം തെക്കന്‍ കൊറിയയെ 56-22 ന് പൂള്‍ മത്സരത്തില്‍ തോല്‍പിച്ചു. അഞ്ചു തവണ കൊറിയയെ ഇന്ത്യന്‍ ടീം ഓളൗട്ടാക്കി.
ബാഡ്മിന്റണ്‍ വ്യക്തിഗത മത്സരങ്ങളില്‍ എച്ച്.എസ് പ്രണോയിയും കിഡംബി ശ്രീകാന്തും പി.വി സിന്ധുവും പ്രിക്വാര്‍ട്ടറിലെത്തി. അഷ്മിത ചാലിഹ പുറത്തായി. മംഗോളിയയുടെ ബറ്റ്ദാവ മുന്‍ഖ്ബാത്തിനെ 21-9, 21-12 ന് തോല്‍പിച്ച് പ്രണോയിയും തെക്കന്‍ കൊറിയയുടെ ലീ യുംഗ് യുവിനെ 21-16, 21-11 ന് തോല്‍പിച്ച് കിഡംബിയും ചൈനീസ് തായ്‌പെയിയുടെ സു വെന്‍ ചിയെ 21-10, 21-5 ന് തകര്‍ത്ത് സിന്ധുവും മുന്നേറി. വനിതാ ഡബ്ള്‍സില്‍ മാലദ്വീപ് ടീമുകളെ തോല്‍പിച്ച് ട്രീസ ജോളി-ഗായത്രി ഗോപിചന്ദ്, തനീഷ കാസ്‌ട്രൊ-അശ്വിനി പൊന്നപ്പ സഖ്യങ്ങള്‍ പ്രി ക്വാര്‍ട്ടറിലെത്തി. സഹോദരിമാരായ ഫാത്തിമ-ആമിന നബീഹ ജോഡിയെ 21-14, 21-12 ന് ട്രീസയും ഗായത്രിയും തോല്‍പിച്ചു. മയ്‌സ ഫതഹുല്ല-ആയിശ അഫ്‌നാന്‍ സഖ്യത്തെ 21-2, 12-2 നാണ് തനീഷ-അശ്വിനി ടീം തകര്‍ത്തത്.