കബഡി: ഇന്ത്യ സ്വര്‍ണം തിരിച്ചുപിടിക്കുമോ?

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ കബഡി മത്സര ഇനമായതു മുതല്‍ സ്വര്‍ണം ഇന്ത്യയുടെ കുത്തകയായിരുന്നു. പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും. എന്നാല്‍ അഞ്ചു വര്‍ഷം മുമ്പ് ജക്കാര്‍ത്തയില്‍ ഇറാന്‍ രണ്ട് വിഭാഗങ്ങളിലും സ്വര്‍ണം നേടി. അതിന് പകരം ചോദിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീമുകള്‍. എന്നാല്‍ സ്വര്‍ണം അങ്ങനെ അടിയറ വെക്കില്ലെന്ന് ഇറാന്റെ മുഹമ്മദ് രിസ ഷദ്‌ലുഇഷിയാന മുന്നറിയിപ്പ് നല്‍കി. ഉദ്ഘാടന മത്സരത്തില്‍ അവര്‍ പാക്കിസ്ഥാനെ 43-16 ന് തോല്‍പിച്ചു. 
2018 ലെ ടീമില്‍ നിന്ന് രണ്ടു പേരേ ഇപ്പോഴും കളിക്കുന്നുള്ളൂ, ഫസല്‍ അത്രഷാലിയും മുഹമ്മദ് ഇസ്മായില്‍ നബിബക്ഷും. 
1990 ലാണ് കബഡി മെഡല്‍ ഇനമായത്.
 

Latest News