തിരുവനന്തപുരം - ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ കാര്യവട്ടം സ്റ്റേഡിയത്തില്‍ മഴയുടെ കളി തുടരുന്നു. മഴ കാരണം ഓവര്‍ വെട്ടിക്കുറച്ച മത്സരത്തില്‍ ന്യൂസിലാന്റ് ഏഴ് റണ്‍സിന് ദക്ഷിണാഫ്രിക്കയെ തോല്പിച്ചു. ഓപണര്‍ ഡെവോണ്‍ കോണ്‍വെയുടെയും (73 പന്തില്‍ 78) ക്യാപ്റ്റന്‍ ടോം ലേതമിന്റെയും (56 പന്തില്‍ 52) അര്‍ധ ശതകങ്ങളില്‍ ന്യൂസിലാന്റ് ആറിന് 321 റണ്‍സെടുത്തു.
മഴ തടസ്സപ്പെടുത്തിയതിനാല്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 37 ഓവറില്‍ 219 റണ്‍സായി നിശ്ചയിച്ചു. ഓപണര്‍ ക്വിന്റന്‍ ഡികോക്കും (89 പന്തില്‍ 84) റാസി വാന്‍ഡര്‍ഡസനും (56 പന്തില്‍ 51) പട നയിച്ചെങ്കിലും നാലിന് 211 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.