Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്ത്രീകളെ ലക്ഷ്യമിട്ട് കുറഞ്ഞ നിരക്കില്‍ മസാജ്; ഷാര്‍ജ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു

ഷാര്‍ജ-കുറഞ്ഞ തുകക്ക് തിരുമ്മല്‍ വാഗ്ദാനം ചെയ്ത് സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയ വഴി 100 ദിര്‍ഹം വരെ കുറഞ്ഞ തുകയ്ക്കാണ് ഇയാള്‍ മസാജ് സേവനം വാഗ്ദാനം ചെയ്തിരുന്നതെന്ന്് പോലീസ് പറഞ്ഞു.
സ്‌നാപ്ചാറ്റ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി നിയമവിരുദ്ധമായ സേവനം പ്രചരിപ്പിച്ച 40 വയസുള്ള അറബ് വംശജനാണ് പിടിയിലായത്. മസാജിനിടെ സ്ത്രീകളുടെ ഫോട്ടോകളും വീഡിയോകളും എടുത്ത ശേഷം പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയില്‍ ചെയ്യും. ഇയാളുടെ കേന്ദ്രത്തില്‍  പോലീസ് സംഘം റെയ്ഡ് നടത്തിയാമ് കൈയോടെ പിടികൂടിയത്.  ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

നിയമവിരുദ്ധ മസാജ് സേവനങ്ങള്‍ വാഗ്ദാനം ചെയ്ത് റ്റവാളികള്‍ വിവിധ രീതികള്‍ അവലംബിക്കുന്നതായി അധികൃതര്‍ പറയുന്നു. തെരുവുകളില്‍ വിസിറ്റിംഗ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതും വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി പ്രമോട്ട് ചെയ്യുന്നതും ഇവയില്‍ ഉള്‍പ്പെടുന്നു. 'ഉപഭോക്താക്കള്‍' ലൊക്കേഷനിലെത്തുമ്പോള്‍  അവരുടെ ഫോട്ടോകളോ വീഡിയോകളോ എടുത്ത് പണത്തിനായി ബ്ലാക്ക് മെയില്‍ ചെയ്യുന്നു.

അനധികൃത മസാജ് സേവനങ്ങളോട് പ്രതികരിക്കരുതെന്നും പകരം അധികൃതരെ അറിയിക്കണമെന്നും പോലീസ് താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം സേവനങ്ങള്‍ ഉപയോഗിക്കുന്നത് കവര്‍ച്ചയടക്കം ിരവധി അപകടങ്ങള്‍ക്ക് വിധേയരാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി.

താമസക്കാര്‍ക്ക് അല്‍ നജീദ് സേവനം ഉപയോഗിച്ച് രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ച പ്രശ്‌നങ്ങള്‍ 800151 എന്ന നമ്പറില്‍ വിളിച്ചോ 7999 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ അറിയിക്കാം. വഞ്ചനയും ഇലക്ട്രോണിക് കുറ്റകൃത്യങ്ങളും 065943228 എന്ന നമ്പറില്‍ വിളിച്ചോ 055999215 എന്ന നമ്പറിലേക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചോ അറിയിക്കാം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും സംഭവങ്ങളും 80040 എന്ന നമ്പറില്‍ അറിയിക്കാം

 

Latest News