മുസ്‌ലിം പെണ്‍കുട്ടികളുടെ തട്ടം; പുറത്തുവന്നത് സി.പി.എമ്മിന്റെ രഹസ്യ അജണ്ടയെന്ന് കെ.എം. ഷാജി

കണ്ണൂര്‍- മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടം മാറ്റാനായത് സി.പി.എമ്മിന്റെ നേട്ടമാണെന്ന പാര്‍ട്ടി നേതാവ് അനില്‍ കുമാറിന്റെ പ്രസംഗത്തില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. യുക്തിവാദികള്‍ക്കിടയില്‍ പോയി വിശ്വാസികള്‍ക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകളെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ടെന്ന് ഷാജി ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. രഹസ്യമായി നടപ്പിലാക്കുന്ന പദ്ധതികളിലൊന്ന് അറിയാതെ പുറത്തു പറഞ്ഞിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ് ബുക്ക് കുറിപ്പ് വായിക്കാം...
മലപ്പുറത്തെ മുസ്‌ലിം പെണ്‍കുട്ടികളുടെ തലയിലെ തട്ടം മാറ്റാനായി എന്നതാണ്  സി.പി. എമ്മിന്റെ നേട്ടങ്ങളില്‍ ഒന്നായി അനില്‍ കുമാര്‍ പറയുന്നത്. അനില്‍ കുമാര്‍ എം. എല്‍.എയുടെ ഈ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ല. പുറത്ത് പറഞ്ഞതില്‍ ഒന്ന് എന്ന നിലക്ക്  ഒറ്റപ്പെട്ടതായി വാദിക്കാം.
കാലങ്ങളായി വിശ്വാസികള്‍ക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകള്‍ പദ്ധതികളാക്കി നടപ്പില്‍ വരുത്തുന്ന സി.പി.എമ്മിന് രണ്ടു തരം പൊളിറ്റ് ബ്യൂറോകള്‍ ഉണ്ട്.
മാധ്യങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കാനുള്ള തീരുമാനങ്ങളുമായി ഒരു സമിതിയും രഹസ്യ അജണ്ടകള്‍ക്ക് മറ്റൊന്നും.
രഹസ്യമായി നടപ്പില്‍ വരുത്തുന്ന ഇത്തരം പദ്ധതികളിലൊന്ന് അറിയാതെ പുറത്ത് പറഞ്ഞു  എന്ന ഒരബദ്ധമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
തട്ടമിടല്‍ മാത്രല്ല , മുസ്ലിം പെണ്‍കുട്ടികളുടെ പഠന പുരോഗതിയും സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ടെന്ന് പ്രസംഗം പൂര്‍ണ്ണമായി കേള്‍ക്കുന്നവര്‍ക്ക് വായിച്ചെടുക്കാനാവും. ഇതിന് മറുപടി പറയേണ്ടത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒന്നിച്ചാണ്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പുതിയ യുക്തിവാദ സംഘം സംഘപരിവാര്‍ നിര്‍മ്മിതിയാണെന്നും അവരുടെ പ്രധാന ശത്രു വിശ്വാസമല്ല  ഇസ്ലാമാണ് എന്നും ഈ മേഖലയില്‍ പഠനം നടത്തി പറയുന്നത് മുസ്ലിം സമുദായമല്ല.
ഈ  ആരോപണം ഇടത് ബുദ്ധിജീവികള്‍ക്കിടയില്‍ നിന്ന് പോലും പുറത്ത് വന്നിട്ടുണ്ട്.
അങ്ങനെ ഒരു വേദിയില്‍ വെച്ചാണ് ഒരു സി.പി.എം പ്രതിനിധി മുസ്ലിം സമുദായത്തെ ' പുരോഗമിപ്പിച്ച ' വീരസ്യം വിളമ്പിയത്.
ഒരു കാര്യം തെളിഞ്ഞല്ലോ?
യുക്തിവാദികള്‍ക്കിടയില്‍ പോയി വിശ്വാസികള്‍ക്ക് എതിരായി പറയാനും വിശ്വാസികളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് പുകഴ്ത്താനും രണ്ടു ടീമുകള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ട് എന്നത് .ഈ കമ്യൂണിസം നിഷ്‌കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേ ?

 

Latest News