സൗദിയില്‍ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രവാസി ഡോക്ടറെ ജയിലിലടച്ചു

അബഹ - ഒപ്പം ജോലി ചെയ്യുന്ന ഫിലിപ്പിനോ നഴ്‌സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച വിദേശ ഡോക്ടറെ അസീര്‍ അപ്പീല്‍ കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചു. പീഡന വിരുദ്ധ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയാണ് സിറിയക്കാരനായ ഡോക്ടര്‍ക്ക് കോടതി വിധിച്ചത്.
ദക്ഷിണ സൗദിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ ഫിലിപ്പിനോ യുവതി ഡോക്ടര്‍ക്കെതിരെ ആശുപത്രി അഡ്മിനിസ്‌ട്രേഷനാണ് ആദ്യം പരാതി നല്‍കിയത്. പിന്നീട് ഇവര്‍ പോലീസിലും പരാതി നല്‍കി. ജോലി സ്ഥലത്തു വെച്ച് തന്റെ ശരീരത്തിലെ രഹസ്യഭാഗത്ത്് ഡോക്ടര്‍ സ്പര്‍ശിച്ചുവെന്നാണ് നഴ്‌സ് പരാതിപ്പെട്ടത്. കൃത്യത്തിനു ശേഷം താന്‍ തമാശക്കാണ് അങ്ങിനെ ചെയ്തതെന്ന് ന്യായീകരിച്ച് സംഭവത്തില്‍ ക്ഷമാപണം നടത്തി ഡോക്ടര്‍ തന്റെ ഫോണിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചതായും നഴ്‌സ് വ്യക്തമാക്കി. ഇതിന്റെ കോപ്പി പരാതിക്കൊപ്പം ഇവര്‍ സമര്‍പ്പിച്ചിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കേസന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട പബ്ലിക് പ്രോസിക്യൂഷന്‍, അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരായ കേസ് ക്രിമിനല്‍ കോടതിക്ക് സമര്‍പ്പിച്ചു. സ്വകാര്യ അവകാശ കേസില്‍ ഡോക്ടര്‍ക്ക് പിന്നീട് നഴ്‌സ് മാപ്പ് നല്‍കി. ഇതേ തുടര്‍ന്ന് പൊതുഅവകാശ കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയ ക്രിമിനല്‍ കോടതി പ്രതിക്ക് ഒരു വര്‍ഷം തടവും 5,000 റിയാല്‍ പിഴയുമാണ് വിധിച്ചത്. ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കുകയും കേസ് വിശദമായി പരിശോധിച്ച അപ്പീല്‍ കോടതി പ്രതിക്ക് പരമാവധി ശിക്ഷ വിധിക്കുകയുമായിരുന്നു.  

 

Latest News