കൊച്ചി - ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് രണ്ടാം ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന രണ്ടാമത്തെ ഹോം മത്സരത്തില്‍ ജാംഷഡ്പൂര്‍ എഫ.സിയെ മഞ്ഞപ്പട 1-0 ന് തോല്പിച്ചു. അതിമനോഹരമായ ടീം മുന്നേറ്റത്തിനൊടുവില്‍ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണയാണ് ഗോളടിച്ചത്. എഴുപത്തിനാലാം മിനിറ്റില്‍ ദിമിത്രിയോസ് ദയമന്താകീസിന്റെ ബാക്ക് പാസില്‍ നിന്നായിരുന്നു ഗോള്‍. ലൂണ ആദ്യ മത്സരത്തിലും വിജയ ഗോളടിച്ചിരുന്നു. ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബംഗളൂര് എഫ്.സിയെയാണ് ബ്ലാസ്റ്റേഴ്സ് തോല്പിച്ചത്. ജാംഷഡ്പൂര്‍ ആദ്യ കളിയില്‍ ഈസ്റ്റ്ബംഗാളുമായി ഗോള്‍രഹിത സമനില പാലിച്ചിരുന്നു.
ബ്ലാസ്റ്റേഴ്സ് ആദ്യ എവേ മത്സരത്തില്‍ ഞായറാഴ്ച മുംബൈ സിറ്റി എഫ്.സിയെ നേരിടും.






