Sorry, you need to enable JavaScript to visit this website.

സ്ത്രീകളില്‍ ജനപ്രീതി കൂടി; ലൈംഗിക ക്ഷേമ വിപണിയില്‍ കുതിച്ചുചാട്ടം

ലണ്ടന്‍- ഉപയോക്താവിനെ ഏഴാം സ്വര്‍ഗത്തിലേക്ക് കൊണ്ടുപോകുമെന്ന് വാഗ്ദാനം ചെയ്യുന്ന ക്രീമുകളും ഓയിലുകളും മുതല്‍ മള്‍ട്ടിസെന്‍സറി വൈബ്രേഷന്‍ ഉപകരണങ്ങളും ഇറോട്ടിക് അടിവസ്ത്രങ്ങളുമായി സെക്‌സ് ആക്‌സസറി മാര്‍ക്കറ്റ് കൂടുതല്‍ സ്ത്രീ കേന്ദ്രീകൃതമായിരിക്കയാണെന്ന് എ.എഫ്.പി റിപ്പോര്‍ട്ട്.
വിപണി വിശാലമാക്കിയും ലാഭവിഹിതം കൊയ്തും ശ്രദ്ധേയമായ വളര്‍ച്ചയാണ് സെക്‌സ് ആക്‌സസറി മാര്‍ക്കറ്റ്  ആസ്വദിക്കുന്നത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പിഡ്ബ്ല്യുസിയുടെ  പഠനമനുസരിച്ച് 2021ല്‍ ആഗോള വിപണിയുടെ മൂല്യം ഏകദേശം 19 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് കണക്ക്. അമേരിക്ക ആയിരിക്കും 4.4 ബില്യണ്‍ ഡോളറുമായി മുന്നില്‍. 2026 ഓടെ  വളര്‍ച്ച 27 ബില്യണ്‍ ഡോളറിലെത്തുമെന്നും പ്രവചിക്കപ്പെടുന്നു.
കൂടുതല്‍ പരിഷ്‌കൃതമായ ഡിസൈനുകളും പാക്കേജിംഗും ഇറക്കി ലൈംഗിക ക്ഷേമം എന്നതിലേക്ക് വിപണി മാറിയാതാണ് കൂടുതല്‍  സ്ത്രീകളെ ആകര്‍ഷിക്കാന്‍ സഹായിച്ചത്.
സ്ത്രീകളെയും അവരുടെ ലൈംഗികതയെയും വിമോചിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ഫെമിനിസ്റ്റുകളിലൂടെ 1970 കളില്‍ ഈ മാറ്റം ആരംഭിച്ചെങ്കിലും നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വേഗത്തിലായത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നിര്‍മ്മാതാക്കള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അനുയോജ്യമാക്കാന്‍ തുടങ്ങിയതോടെയാണ് വിപണി വിപുലമായതെന്ന് കിഴക്കന്‍ ലണ്ടനിലെ വിമന്‍സ് എറോട്ടിക് എംപോറിയത്തിലെ കെ ഹോയില്‍ എ.എഫ്.പിയോട്  പറഞ്ഞു.
സ്ത്രീ സൗഹൃദമായിരിക്കാന്‍ തങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് ചോദിച്ചാണ് പോണ്‍ കുത്തകകള്‍ സ്ത്രീകളെ സമീപിച്ചു തുടങ്ങിയത്.
'സെക്‌സ് ആന്റ് ദി സിറ്റി' പോലുള്ള ഹിറ്റ് ടെലിവിഷന്‍ പരമ്പരകളിലൂടെ സ്ത്രീ ലൈംഗികത കൂടുതല്‍ മാധ്യമശ്രദ്ധ നേടിത്തുടങ്ങിയപ്പോള്‍
സെക്‌സ് ടോയ്‌സും  പരക്കെ അംഗീകരിക്കപ്പെട്ടു.
രണ്ട് പതിറ്റാണ്ടുകളായി മുന്നേറുകയായിരുന്ന വിപണിയില്‍ കൊറോണ മഹാമാരി വില്‍പ്പനയില്‍ വലിയ ഉയര്‍ച്ചയ്ക്ക് കാരണമായതായി ചില്ലറ വ്യാപാരികള്‍ പറയുന്നു.
കോവിഡിന് മുമ്പുള്ള അഞ്ച് ശതമാനം വളര്‍ച്ചയില്‍ നിന്ന്, 2019 നും 2021 നും ഇടയില്‍ ആഗോള വിപണി 50 ശതമാനം വളര്‍ന്നതായി സര്‍വേ നടത്തിയ പിഡബ്ല്യുസി പറഞ്ഞു.
യു.എസ്, യുകെ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ശരാശരി നാല് സെക്‌സ് ടോയ്‌സ് ഉണ്ടെന്ന് കണ്‍സള്‍ട്ടന്‍സി പറയുന്നു.
സാമൂഹിക വിലക്കുകളില്‍ അയവ് വന്നതും ലൈംഗിക ക്ഷേമത്തെ കൂടുതല്‍ പ്രാധാന്യമുള്ളതായി കാണാന്‍ തുടങ്ങിയതുമാണ് ഈ പ്രവണതയ്ക്ക് സഹായകമായത്.
സെക്‌സ് ടോയ്‌സിന്റെ ജനപ്രീതി ഈ മേഖലയിലെ നവീകരണത്തിന്റെ വേഗത വര്‍ധിപ്പിച്ചുവെന്നും എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News