ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഷോട്പുട്ടില്‍ ഇന്ത്യയുടെ ഏഷ്യന്‍ റെക്കോര്‍ഡുകാരന്‍ തേജീന്ദര്‍പാല്‍ തൂര്‍ സ്വര്‍ണം നേടി. 20.36 മീറ്ററാണ് തേജീന്ദര്‍ എറിഞ്ഞത്. സൗദി അറേബ്യയുടെ മുഹമ്മദ് ദാവൂദ തുലു രണ്ടാം സ്ഥാനത്തെത്തി. (20.18 മീ.) ചൈനയുടെ യാംഗ് ലിയുവിനാണ് വെങ്കലം (19.97 മീ.). ബഹ്‌റൈന്റെ അബ്ദുറഹ്മാന്‍ മഹ്മൂദ് നാലാം സ്ഥാനത്തെത്തി.






