ഒമാനില്‍നിന്ന് യു.എ.ഇയിലേക്ക് ബസ് സര്‍വീസ് പുനരാരംഭിച്ചു

മസ്‌കത്ത്- ഒമാനില്‍നിന്ന് യു.എ.ഇയിലേക്കുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു. കോവിഡ് മഹാമാരിയെ തുടര്‍ന്ന്  താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന  ബസ് സര്‍വീസാണ് ഒമാനിലെ മുവസലാത്ത് പുനരാരംഭിച്ചത്.
മസ്‌കത്തില്‍നിന്ന് യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് അല്‍ ഐന്‍ നഗരത്തിലൂടെയാണ് റൂട്ട് 202 ബസ് സര്‍വീസ്.
അബുദാബിയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള യാത്രക്ക് ഇടവേളകളോടെ ഏകദേശം 9 മണിക്കൂറും 50 മിനിറ്റുമാണ് സമയം.
മസ്‌കത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 11.5 ഒമാനി റിയാല്‍ (109 ദിര്‍ഹം) ആണ് നിരക്ക്.23 കിലോഗ്രാം ആണ് ലഗേജ് അലവന്‍സ്. ഏഴ് കിലോഗ്രാം ഹാന്‍ഡ് ബാഗേജും അനുവദിക്കും.  
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News