Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അതിജീവനത്തിന്റെ വിജയവീഥി

ഡോക്ടറേറ്റ് വാർത്തകൾ ഒത്തിരി വായിക്കുന്നുണ്ടെങ്കിലും സജ്‌ന ടീച്ചറുടെ ഡോക്ടറേറ്റ് ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്. കോവിഡ് വൈറസിന്റെ മുന്നിൽ ലോകം അമ്പരന്നുനിന്ന രണ്ട് വർഷത്തെ അതിജീവനകാലത്തിന്റെ മധുരമാണ് ആമ്യൻ സജ്‌നമോളെന്ന നാട്ടുകാരുടെ സജ്‌ന ടീച്ചറുടെ ഡോക്ടറേറ്റ് ബഹുമതിക്കുള്ളത്്. മലയാള ഭാഷാ സാഹിത്യത്തിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കഴിഞ്ഞ ദിവസം ഡോക്ടറേറ്റ് നേടി. ഇനി വെറും സജ്‌ന മോളല്ല. ഡോക്ടർ സജ്‌നമോൾ ആമ്യൻ.
കോഡൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനും  കോഡൂർ പഞ്ചായത്തിലെ  ഏറ്റവും മികവുറ്റ  മെമ്പറുമായിരുന്നു .ടീച്ചറേന്ന വിളി ഏറെ ഇഷ്ടപ്പെടുന്നവർ. സാമൂഹികമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനായിരുന്നു ടീച്ചറുടെ ആഗ്രഹം. അതിന്റെ ഭാഗമായി സ്ത്രീകളുടെ വാട്‌സാപ്്് കൂട്ടായ്മയായ പെണ്ണൊരുമ എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വർഷങ്ങളായി മാതൃകാ പ്രവർത്തനങ്ങൾ ടീച്ചറും കൂട്ടുകാരികളും നടത്തി വരുന്നുണ്ട്. 


അതിജീവനകാലത്തെ പെണ്ണൊരുമയുടെ മലപ്പുറത്തെ രാജശിൽപിയാണ് ചെമ്മൻകടവിലെ സജ്‌ന മോൾ ആമ്യൻ എന്ന പേര് മലപ്പുറത്തെ പെണ്ണൊരുമക്ക് പുതുമയുള്ള വേറിട്ട ചിത്രങ്ങൾ സമ്മാനിച്ച നാമമായി മാറുന്നത്. 2017ൽ രൂപീകരിച്ച സ്ത്രീകളുടെ  വാട്‌സാപ് കൂട്ടായ്മായാണ് പെണ്ണൊരുമ, നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് പെണ്ണൊരുമ ഗ്രൂപ്പ് നേതൃത്വം നൽകിയിട്ടുണ്ട്, കൂട്ടായ്മ തുടങ്ങിയത് അന്നത്തെ കോഡൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന സജ്‌ന മോൾ ആമിയനാണ്. വാർഡിലെ പ്രവർത്തനങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പ് വരുത്തുക, സേവന രംഗത്തേക്ക് സ്ത്രീകളെ കൊണ്ടുവരിക, ഒപ്പം സ്വന്തം വരുമാനം കണ്ടെത്താനുമുള്ള സ്ത്രീകളുടെ ഇടവും,വർഷങ്ങൾ പിന്നിട്ടു കൂട്ടായ്മ പ്രവർത്തനങ്ങൾ തുടരുന്നു. ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് നൽകുക, സ്ത്രീകൾക്ക് വരുമാനത്തിനായി സ്വയം വിപണനം കണ്ടെത്താൻ അവസരം നൽകുക, കിഡ്നി, ക്യാൻസർ രോഗികൾക്ക് കൈ സഹായം, ക്യാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കാനായി മുടി നൽകുന്നു. രക്തദാനം ചെയ്യാൻ സ്ത്രീകളെ പ്രാപ്തമാക്കുന്നു. അർഹരായ ഭിന്നശേഷി കുട്ടികളെ പരിവാർ സഹായത്തോടെ ഭിന്നശേഷി രക്ഷാകർതൃ സമിതി കണ്ടെത്തി അവർക്ക് ധന സഹായവും ആവശ്യ മായ ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകുന്നു. കൊറോണക്കാലത്ത് ഭക്ഷണവും ഭക്ഷണകിറ്റുകളും മരുന്നും എത്തിച്ചു നൽകി. കോവിഡ് കാലത്തെ മരണാനന്തര പരിപാലന വേളയിലും സജീവസാന്നിധ്യമായി. കോവിഡ് ഉൾപ്പെടെയുള്ള മഹാമാരികളിൽ പെട്ടും പ്രളയ- പ്രകൃതിദുരന്തങ്ങൾക്ക ഇരയായും മരണപ്പെടുന്ന ഉറ്റവർക്ക് വേണ്ടി ബന്ധുക്കൾ
ചെയ്യേണ്ട പരിപാലനങ്ങൾക്ക് ബോധവൽക്കരണവും പരിശീലനവും നൽകിയും ശ്രദ്ധേയമായിരുന്നു. കൊറോണ സമയത്ത് പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി മൊബൈൽ ഫോൺ നൽകി. ഹെൽത്ത്്് സെന്ററിലേക്ക് അവശ്യ സാധനങ്ങളും മറ്റ്്് സഹായവും നൽകുന്നു. ഒപ്പം മറ്റുതരത്തിലുള്ള പരിരക്ഷാ ധനസഹായവും മുടങ്ങാതെ നൽകി വരുന്നു. കോവിഡ് കെയർ സെന്ററിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകി. പ്രളയ സമയത്ത് നിരവധി കുടുംബത്തിന് ധനസഹായം എത്തിച്ചു നൽകിയിരുന്നു. അനാഥാലയങ്ങൾ, അഗതിമന്ദിരങ്ങൾ, ദത്തെടുക്കൽ കേന്ദ്രം എന്നിവയിലേക്ക് ധനസഹായവും ആവശ്യവസ്തുക്കളും സമയാസമയങ്ങളിൽ എത്തിച്ചു നൽകുന്നതിലും പെണ്ണൊരുമ വർഷങ്ങളായി ശ്രദ്ധിക്കുന്നുണ്ട്. സ്ത്രീകൾക്കിടയിൽ കൃഷി പ്രോൽസാഹിപ്പിക്കാനായി അടുക്കള തോട്ടമൽസരം നടത്തിവരുന്നുണ്ട്. വിജയികൾക്കുള്ള സമ്മാനം മാർച്ച് അവസാനത്തിൽ വിതരണം ചെയ്യുന്നു, ആവശ്യക്കാരെ കണ്ടെത്തി വസ്ത്രം നൽകിവരുന്നുണ്ട്. പാലിയേറ്റീവ് പരിരക്ഷയിലേക്ക് മരുന്നുകൾ, ഒക്‌സി മീറ്റർ ക്ലിനിക്കിലേക്ക് ആവശ്യമായ വസ്തുക്കൾ, സാമ്പത്തിക സഹായം നൽകി. ഗ്രൂപ്പിലൂടെ സ്വന്തമായി വരുമാനം കണ്ടെത്തുന്നതോടൊപ്പം അശരണർക്ക് കൈ താങ്ങായി നിലകൊള്ളുന്നു. കൂടാതെ ആനുകാലിക വിഷയങ്ങളിലൂന്നി വിശിഷ്ടാതിഥികളെ വച്ച് ഓൺ ലൈൻ ക്ലാസുകൾ, കരിയർ ഗൈഡൻസ് ക്ലാസ് തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ 222 അംഗങ്ങളാണ് കൂട്ടായ്മയിൽ ഉള്ളത്. ഗ്രൂപ്പിൽ പല തരത്തിലുള്ള കഴിവുള്ളവരുണ്ട്. വരുമാന മാർഗം കണ്ടെത്താനുള്ള ഒരു ചാനൽ കൂടിയാണ്ഗ്രൂപ്പ്, കൃഷിക്കാർ പച്ചക്കറി വസ്തുക്കൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകും. കുടിൽ വ്യവസായമായി ഉണ്ടാക്കുന്ന വസ്തുക്കൾ , ഓൺ ലൈൻ വസ്തുക്കൾ, വേസ്റ്റ് ക്രിയേഷൻ വസ്തുക്കൾ, പൂച്ചെടി കർഷകർ, കേക്ക് ബേക്കറി, കോഴി, വളർത്തുമൃഗങ്ങൾ അലങ്കാര വസ്തുക്കളുടെ വിപണനം എല്ലാം ഗ്രൂപ്പിലൂടെ നടത്താറുണ്ട്.  വനിതാ ദിനത്തിൽ ഗ്രൂപ്പ് അംഗങ്ങൾ എല്ലാവരും ചേർന്ന് വിഗ്ഗ് നിർമ്മാണത്തിനായി മുടിയും രക്തദാനവും ചെയ്യുന്നു, സാമൂഹിക സേവനത്തിനുള്ള ആദരമായിട്ടാണ് സജ്‌ന മോളുടെ ഡോക്ടറേറ്റിനെ നാട്ടുകാർ കരുതുന്നത്്.

Latest News