ജിരോണ - ആദ്യ ഏഴു കളികളില്‍ അപരാജിതരായി മുന്നേറിയ ജിരോണയെ അവരുടെ കളിത്തട്ടില്‍ 3-0 ന് മുട്ടുകുത്തിച്ച് റയല്‍ മഡ്രീഡ് സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഒന്നാം സ്ഥാനക്കാരെന്ന നിലയില്‍ എട്ടാം റൗണ്ട് മത്സരങ്ങള്‍ ആരംഭിച്ച ജിരോണയെ ബാഴ്‌സലോണയും റയലും മറികടന്നു. ബാസ്‌ക് ടീമുകളുടെ പോരാട്ടത്തില്‍ അത്‌ലറ്റിക്കൊ ബില്‍ബാവോയെ 3-0 ന് തോല്‍പിച്ച റയല്‍ സൊസീദാദാണ് നാലാം സ്ഥാനത്ത്.
യോസേലുവിന്റെയും ഒറേലിയന്‍ ചൂമേനിയുടെയും ആദ്യ പകുതിയിലെ ഗോളുകള്‍ തന്നെ ജിരോണയുടെ കുമിള പൊട്ടിച്ചിരുന്നു. 20 മിനിറ്റ് ശേഷിക്കെ ഗോളടിച്ച് ബെലിംഗാം സ്‌കോറിംഗ് മാജിക് തുടര്‍ന്നു. കഴിഞ്ഞ സീസണില്‍ റയലിനെ സാന്‍ഡിയേഗൊ ബെര്‍ണബാവുവില്‍ ജിരോണ തോല്‍പിച്ചിരുന്നു.






