ഇഞ്ചുറി ടൈമില്‍ ഈസ്റ്റ്ബംഗാള്‍, മഞ്ഞക്കടലിലേക്ക് ജാംഷഡ്പൂര്‍

കൊല്‍ക്കത്ത - ഐ.എസ്.എല്ലില്‍  ഈസ്റ്റ്ബംഗാള്‍ 2-1 ന് മുന്‍ ചാമ്പ്യന്മാരായ ഹൈദരാബാദ് എഫ്.സിയെ തോല്‍പിച്ചു. ഹിതേശ് ശര്‍മയിലൂടെ ഏഴാം മിനിറ്റില്‍ ലീഡ് നേടിയ ഹൈദരാബാദ് ഇഞ്ചുറി ടൈമിലാണ് തോറ്റത്. ക്ലെയ്റ്റന്‍ ഡിസില്‍വ ഈസ്റ്റ്ബംഗാളിന്റെ രണ്ടു ഗോളുമടിച്ചു. രണ്ട് കളിയില്‍ ഈസ്റ്റ്ബംഗാളിന് നാലു പോയന്റായി. 
ആദ്യ മത്സരത്തില്‍ ബംഗളൂരു എഫ്.സിയെ തോല്‍പിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഞായറാഴ്ച ജാംഷഡ്പൂര്‍ എഫ്.സിയെ വരവേല്‍ക്കും. ജാംഷഡ്പൂരിന് ആദ്യ കളിയില്‍ സമനിലയായിരുന്നു.  
 

Latest News