യു.എ.ഇയില്‍ പെട്രോള്‍ വില വീണ്ടും കൂടി

അബുദാബി- യു.എ.ഇയില്‍ ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും അടുത്ത മാസവും വില കൂടും. പെട്രോള്‍ സൂപ്പര്‍ 98, സ്‌പെഷ്യല്‍ 95, ഇപ്ലസ് 91 എന്നിവയ്ക്ക് ലിറ്ററിന് മൂന്ന് ഫില്‍സ് വരെയാണ് വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായ നാലാം മാസമാണ് വിലക്കയറ്റം.
ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച് ഒക്ടോബറില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ ലഭിക്കുന്നതിന് കഴിഞ്ഞ മാസത്തേക്കാള്‍ 1.53 ദിര്‍ഹം മുതല്‍ 8.32 ദിര്‍ഹം വരെ കൂടുതല്‍ നല്‍കേണ്ടിവരും. ജൂണില്‍ ഫ്യുവല്‍ െ്രെപസ് കമ്മിറ്റി 21 ഫില്‍സ് കുറച്ചിരുന്നു. ഇത് കഴിഞ്ഞ ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു.

 

Latest News