സൗദി മെഡല്‍ വേട്ട തുടങ്ങി, അത്‌ലറ്റിക്‌സില്‍ രണ്ട് മെഡല്‍

ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസില്‍ സൗദി അറേബ്യ മെഡല്‍ വേട്ട തുടങ്ങി. അത്‌ലറ്റിക്‌സില്‍ സൗദിക്ക് ഒരു സ്വര്‍ണവും ഒരു വെങ്കലവും ലഭിച്ചു. പുരുഷന്മാരുടെ 400 മീറ്ററില്‍ യൂസുഫ് അഹമ്മദ് മസ്‌റഹിയാണ് സ്വര്‍ണം നേടിയത്. ജപ്പാന്റെ കെന്‍ഡാരൊ സാറ്റോയെയും ബഹ്‌റൈന്റെ യൂസുഫ് അബ്ബാസ് അലിയെയും മസ്‌റഹി മറികടന്നു. ഇന്ത്യയുടെ മലയാളി താരം മുഹമ്മദ് അജ്മല്‍ അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 
പുരുഷന്മാരുടെ പോള്‍വോള്‍ടില്‍ ഹുസൈന്‍ അസീം ഹിസാമിനാണ് വെങ്കലം. ഫിലിപ്പൈന്‍സിന്റെ ഏഷ്യന്‍ റെക്കോര്‍ഡുകാരന്‍ ഏണസ്റ്റ് ജോണ്‍ ഒബേയ്‌നക്കു (5.90 മീ.) പിന്നില്‍ ചൈനയുടെ ബൊകായ് ഹുവാംഗും ഹുസൈനും 5.65 മീ. ചാടി. കുറഞ്ഞ അവസരമെടുത്തതിനാല്‍ ബൊകായിക്ക് വെള്ളി ലഭിച്ചു.  


 

Latest News