കൊച്ചി- പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മുബീന് റൗഫ് സംവിധാനം ചെയ്യുന്ന 'ആരോമലിന്റെ ആദ്യത്തെ പ്രണയം' ഒക്ടോബര്‍ 6ന് തിയേറ്ററുകളില്‍ എത്തും.
ഫ്രെയിം ടു ഫ്രെയിം മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറിലൊരുക്കിയ ചിത്രത്തില്‍ നാട്ടിന്‍പുറത്തുകാരനായ ചെറുപ്പക്കാരന് ആരോമലിന്റെ ജീവിതത്തിലെ രസകരമായ പ്രണയവിശേഷങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആരോമലിനെ അവതരിപ്പിക്കുന്നത് കന്നട സിനിമയിലെ ശ്രദ്ധേയനായ സിദ്ദിഖ് സാമനാണ്. സിദ്ദിഖിന്റെ ആദ്യ മലയാള ചിത്രമാണിത്.
അമാന ശ്രീനിയാണ് സിനിമയിലെ നായിക. സലിംകുമാര്‍, വിനോദ് കോവൂര്‍, അഭിലാഷ് ശ്രീധരന്, റിഷി സുരേഷ്, റമീസ് കെ, ശിവപ്രസാദ്, മെല്ബിന്, അക്ഷയ് അശോക്, രവി കുമാര്‍ എന്നിവരും വേഷമിടുന്നു.
എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിച്ച സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും മിര്‍ഷാദ് കയ്പമംഗലമാണ്. എഡിറ്റിംഗ്, കളറിസ്റ്റ്: അമരിഷ് നൗഷാദ്, ഗാനരചന: രശ്മി സുശീല്‍, മിര്‍ഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം: ചാള്‍സ് സൈമണ്‍, ശ്രീകാന്ത് ശങ്കരനാരായണന്, ആലാപനം: കെ. എസ്. ഹരിശങ്കര്‍, ഹിഷാം അബ്ദുല്‍ വഹാബ്, അരവിന്ദ് വേണുഗോപാല്‍, സച്ചിന്‍രാജ്, വിനോദ് കോവൂര്‍, പശ്ചാത്തല സംഗീതം: ശ്രീകാന്ത് ശങ്കരനാരായണന്, പി. ആര്. ഒ: അജയ് തുണ്ടത്തില്‍, എം കെ ഷെജിന്‍.






