കരകയറാതെ ചെന്നൈയന്‍, നോര്‍ത്ഈസ്റ്റ് വിജയവഴിയില്‍

ഗുവാഹതി - ഐ.എസ്.എല്ലില്‍ കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ നോര്‍ത്ഈസ്റ്റ് യുനൈറ്റഡ് മറുപടിയില്ലാത്ത മൂന്നു ഗോളിന് ചെന്നൈയനെ തകര്‍ത്തു. രണ്ടു ടീമുകളും ഈ സീസണിലെ ആദ്യ കളികളും തോറ്റിരുന്നു. ചെന്നൈയന്‍ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 
വിജയികള്‍ ഇടവേളയില്‍ 1-0 ന് മുന്നിലായിരുന്നു. പാര്‍ഥിവ് ഗൊഗോയിയാണ് ഗോളടിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഫാല്‍ഗുനി സിംഗും ഇഞ്ചുറി ടൈമിന്റെ പത്താം മിനിറ്റില്‍ അഷീര്‍ അഖ്തറും ഗോളടിച്ചു.
 

Latest News