സമൂഹത്തിന് കളങ്കമുണ്ടാക്കിയ സംഭവം, പ്രതിക്ക് വധശിക്ഷ നല്‍കണം, അഭിഭാഷകര്‍ ഹാജരാകില്ല

ഉജ്ജയിന്‍- മധ്യപ്രദേശിലെ ഉജ്ജയിന്‍ നഗരത്തില്‍ നടന്ന ബലാത്സംഗ സംഭവം സമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉജ്ജയിന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്.
പൗരാണികവും സമാധാനപൂര്‍ണവുമായ നഗരത്തില്‍ നടന്ന  ബലാത്സംഗ സംഭവം സമൂഹത്തെയാകെ കളങ്കപ്പെടുത്തുന്നതും നഗരത്തിനാകെ നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അശോക് യാദവ് എഎന്‍ഐയോട് പറഞ്ഞു. മനുഷ്യത്വം മരിച്ചതായി തോന്നുന്നു. നമ്മള്‍ ഒരു പരിഷ്‌കൃത സമൂഹത്തില്‍ പെട്ടവരാണ്. കുറ്റാരോപിതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കും. ബാര്‍ അസോസിയേഷനിലെ ഒരു അംഗവും പ്രതികള്‍ക്കൊപ്പം നില്‍ക്കില്ല- അദ്ദേഹം പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


പ്രതിക്ക് വേണ്ടി ആരും ഹാജരാകരുതെന്ന് ബാര്‍ അസോസിയേഷന്റെ പേരില്‍ എല്ലാ അഭിഭാഷകരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ ഒരു സത്യവും വളച്ചൊടിക്കരുതെന്ന് പോലീസ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. കോടതിയില്‍ വിചാരണ ഉണ്ടാകുമ്പോഴെല്ലാം ഞങ്ങള്‍ അവിടെ പ്രതിഷേധിക്കും. പ്രതികക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.  
സംഭവം റിപ്പോര്‍ട്ട് ചെയ്തത് മഹാകല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണെന്നും സെപ്റ്റംബര്‍ 25 ന് ഓട്ടോറിക്ഷാ െ്രെഡവറെ അറസ്റ്റ് ചെയ്തതായും ഉജ്ജയിന്‍ പോലീസ് സൂപ്രണ്ട്  സച്ചിന്‍ ശര്‍മ പറഞ്ഞു.
വിവരം ലഭിച്ചയുടന്‍ പെണ്‍കുട്ടിക്ക്  വൈദ്യപരിശോധന നടത്തി. എന്താണ് സംഭവിച്ചതെന്ന് പോലീസിനെ അറിയിക്കാന്‍ പെണ്‍കുട്ടിക്ക് കഴിഞ്ഞില്ല. അതിനാല്‍ സഹായിക്കാന്‍ ഒരു കൗണ്‍സിലറെ വിളിച്ചു. കൗണ്‍സിലര്‍ അവളുമായി സംസാരിച്ചാണ് ആക്രമണത്തെക്കുറിച്ച് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചതായും പോലീസ് അറിയിച്ചു.

 

Latest News