നഗ്നത കാണിച്ചതിനെ തുടര്‍ന്ന് പിന്തുടര്‍ന്ന യുവതി കാറിടിച്ച് മരിച്ചു, മുന്‍ പോലീസുകാരന്‍ അറസ്റ്റില്‍

ഗാസിയാബാദ്- ഉത്തര്‍പ്രദേശില്‍ നഗ്നത കാണിച്ചയാളെ പിന്തടരുന്നതിനിടെ സ്ത്രീ കാറിടിച്ച് മരിച്ച സംഭവത്തില്‍ നഗ്നത കാണിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി-മീറത്ത് എക്‌സ്പ്രസ്‌വേയില്‍ ഈ മാസം ഒമ്പതിനായിരുന്നു സംഭവം.
വയലില്‍ ജോലി ചെയ്യുന്ന രണ്ട് സ്ത്രീകള്‍ക്ക് നഗ്നത കാണിച്ച 34 കാരനായ അങ്കിത് ചൗധരിയെയാണ് ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.  പോലീസ് പറഞ്ഞു. ബൈക്കിലെത്തിയ ചൗധരി യുവതിയെ തള്ളിയിട്ടതാണ് കാറിടിച്ചുള്ള മരണത്തിനു കാരണമായതെന്ന് ഭര്‍ത്താവ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ബൈക്കിലെത്തിയ അങ്കിത് സമീപത്തെ പറമ്പില്‍ ജോലി ചെയ്തിരുന്ന യുവതിയോടും അയല്‍വാസിയായ സ്ത്രീയോടും മോശമായി പെരുമാറുകയായിരുന്നു.  ഹൈവേയിലേക്ക് ഓടിപ്പോകാന്‍ ശ്രമിച്ച അങ്കിത്തിനെ രണ്ട് സ്ത്രീകളും നേരിടാന്‍ ശ്രമിച്ചുവെന്നും യുവതി ഇയാളുടെ ടിഷര്‍ട്ടില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റിയതാണ്  റോഡില്‍ വീഴാന്‍ കാരണമെന്നും സെപ്തംബര്‍ 27 ന് മസൂരി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടില്‍ പറയുന്നു.
പരിക്കേറ്റ സ്ത്രീയെ കൂടെയുണ്ടായിരുന്ന യുവതിയും അതുവഴി പോയ കാര്‍ െ്രെഡവറും ചേര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. ദല്‍ഹിയിലെ ജിടിബി ഹോസ്പിറ്റലിലേക്ക് മാറ്റിയ യുവതി അവിടെ വെച്ച് സെപ്തംബര്‍ 13 നാണ് മരിച്ചത്.
2012 മുതല്‍ 2020 വരെ കേന്ദ്ര പോലീസ് സേനയില്‍ ജോലി ചെയ്തിരുന്ന അങ്കിത് ചൗധരി കാര്‍ഷികവൃത്തിയിലേക്ക് മാറുകയായിരുന്നു.

 

Latest News