ന്യൂകാസിലിനോട്  തോറ്റ് സിറ്റി പുറത്ത്

ലണ്ടന്‍ - ന്യൂകാസിലിനോട് മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റ് മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് ലീഗ് കപ്പ് ഫുട്‌ബോളിന്റെ മൂന്നാം റൗണ്ടില്‍ പുറത്തായി. കഴിഞ്ഞ സീസണിലും ലീഗ് കപ്പില്‍ അധികം മുന്നേറാന്‍ സിറ്റിക്ക് സാധിച്ചിരുന്നില്ല. മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായാണ് ന്യൂകാസില്‍ നാലാം റൗണ്ട് കളിക്കുക. കഴിഞ്ഞ സീസണില്‍ ഇതേ ടീമുകള്‍ ഫൈനല്‍ കളിച്ചപ്പോള്‍ യുനൈറ്റഡാണ് ജയിച്ചത്. 
എര്‍ലിംഗ് ഹാളന്റും കയ്ല്‍ വാക്കറും ഫില്‍ ഫോദനുമൊന്നുമില്ലാതെ ഇറങ്ങിയിട്ടും സിറ്റിയാണ് ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ 53ാം മിനിറ്റില്‍ നാല് ഡിഫന്റര്‍മാരെ വെട്ടിച്ചുകയറിയ ജോലിന്റനാണ് ഗോളിന്റെ സൂത്രധാരന്‍. അലക്‌സാണ്ടര്‍ ഐസക് സ്‌കോര്‍ ചെയ്തു. ന്യൂകാസിലും പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയിരുന്നു. 
ആദ്യം ഗോള്‍ വഴങ്ങിയ ശേഷം ലിവര്‍പൂള്‍ 3-1 ന് ലെസ്റ്ററിനെ തോല്‍പിച്ചു. ആഴ്‌സനല്‍, ചെല്‍സി ടീമുകളും മുന്നേറി. 

Latest News