മുന്‍ ഇംഗ്ലണ്ട് താരം ലിംഗാഡ് ഇത്തിഫാഖിന് കളിച്ചേക്കും

മാഞ്ചസ്റ്റര്‍ - ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെയും മുന്‍ കളിക്കാരന്‍ ജെസി ലിംഗാഡ് സൗദി അറേബ്യയില്‍ അല്‍ഇത്തിഫാഖിന് കളിച്ചേക്കും. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റീവന്‍ ജെറാഡാണ് ഇത്തിഫാഖിന്റെ പരിശീലകന്‍. ലിവര്‍പൂള്‍ നായകന്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സനും ടീമിലുണ്ട്. നോട്ടിംഗ്ഹാം ഫോറസ്റ്റുമായുള്ള ലിംഗാഡിന്റെ കരാര്‍ ലിംഗാഡ് കഴിഞ്ഞ സീസണിനൊടുവില്‍ അവസാനിച്ചിരുന്നു. 
ഒരു ടീമുമായും കരാറില്ലാത്തതിനാല്‍ ലിംഗാഡിന് ഏതു ടീമിനൊപ്പവും പരിശീലനം നടത്താമെന്നും ക്ലബ്ബിലേക്ക് ചേക്കാറാന്‍ അവസരമുണ്ടെന്ന് ലിംഗാഡിന് അറിയാമെന്നും ജെറാഡ് വിശദീകരിച്ചു. 
യുനൈറ്റഡിന്റെ അക്കാദമിയിലൂടെ വളര്‍ന്നാണ് ലിംഗാഡ് അവരുടെ ടീമിലെത്തിയത്. 2022 ല്‍ ക്ലബ്ബ് വിട്ട് നോട്ടിംഗ്ഹാമില്‍ ചേര്‍ന്നു. 

Latest News