Sorry, you need to enable JavaScript to visit this website.

പച്ചപ്പുകളെ സംരക്ഷിക്കണം, എക്‌സ്‌പോക്ക് ദോഹ ഒരുങ്ങി; ഉന്നത സംഘം വിലയിരുത്തി

ദോഹ- ലോകം കാത്തിരിക്കുന്ന എക്‌സ്‌പോ 2023 ദോഹക്ക് കൊടിയുയരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഖത്തര്‍ ആഭ്യന്തര മന്ത്രി, മുനിസിപ്പാലിറ്റി മന്ത്രി, അഷ്ഗാല്‍ പ്രസിഡന്റ് എന്നിവര്‍ എക്‌സ്‌പോ 2023 ദോഹയുടെ ഒരുക്കങ്ങള്‍ പരിശോധിച്ചു.
ഖത്തര്‍ ആഭ്യന്തര മന്ത്രിയും ലെഖ്വിയ സേനയുടെ കമാന്‍ഡറുമായ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി, മുനിസിപ്പാലിറ്റി മന്ത്രിയും എക്‌സ്‌പോ 2023 ദോഹ കമ്മിറ്റി ചെയര്‍മാനുമായ ഡോ. അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ, പൊതുമരാമത്ത് അതോറിറ്റി പ്രസിഡന്റ് എഞ്ചിനീയര്‍ സാദ് ബിന്‍ അഹമ്മദ് അല്‍ മുഹന്നദിയ എന്നിവരടങ്ങുന്ന ഉന്നതാധികാര സംഘമാണ് ദോഹ കോര്‍ണിഷിനോട് ചേര്‍ന്ന് അല്‍ ബിദ്ദ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സിബിഷന്റെ (എക്‌സ്‌പോ 2023 ദോഹ) ആസ്ഥാനം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തിയത്. ലോകത്തെ സ്വാഗതം ചെയ്യാന്‍ ഖത്തര്‍ ഒരുങ്ങിയതായും എല്ലാം ക്രമീകരണങ്ങളും പൂര്‍ത്തിയായതായും അധികൃതര്‍ വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

മധ്യ പൗരസ്ത്യ ദേശത്ത് ആദ്യമായി ദോഹ ആതിഥ്യം വഹിക്കുന്ന ഹോര്‍ട്ടി കള്‍ചറല്‍ എക്‌സ്‌പോയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂപ്പത് ലക്ഷം സന്ദര്‍ശകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സന്ദര്‍ശകരെ സ്വീകരിക്കാന്‍ സജ്ജമാണെന്ന് എക്‌സ്‌പോ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യാ മെട്രോ സ്‌റ്റേഷനുകളിലൊക്കെ വിപുലമായ ബ്രാന്‍ഡിംഗാണ് എക്‌സ്‌പോ 2023 ദോഹക്കായി നടത്തിയിരിക്കുന്നത്. മെച്ചപ്പെട്ട ഒരു ലോകത്തിനായി ഭൂമിയിലെ പച്ചപ്പുകളെ സംരക്ഷിക്കണമെന്ന സുപ്രധാനമായ സന്ദേശമാണ്
എക്‌സ്‌പോ 2023 ദോഹ അടയാളപ്പെടുത്തുന്നത്.

 

Latest News