ഹാങ്ചൗ - വര്‍ഷങ്ങള്‍ക്കു ശേഷം ഏഷ്യന്‍ ഗെയിംസിന്റെ ഫുട്ബോളില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീം പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ സൗദി അറേബ്യയോട് മറുപടിയില്ലാത്ത രണ്ടു ഗോളിന് തോറ്റു. വനിതാ ടീം ഗ്രൂപ്പ് ഘട്ടം കടന്നില്ല. ഫുട്ബോള്‍ ടീമുകള്‍ക്ക് ആദ്യം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ദേശീയ കോച്ച ഇഗോര്‍ സ്റ്റിമാച്ചിന്റെ പ്രത്യേക അഭ്യര്ഥനയെത്തുടര്ന്നാണ് കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയത്. എങ്കിലും ഐ.എസ്.എല്‍ നടക്കുന്നതിനാല്‍ പ്രമുഖ കളിക്കാരെ വിട്ടുകൊടുക്കാന്‍ ക്ലബ്ബുകള്‍ തയാറായില്ല.
സൗദിക്കെതിരെ ആദ്യ പകുതിയില്‍ ഇന്ത്യ പിടിച്ചു നിന്നു. രണ്ടാം പകുതിയില്‍ സ്ട്രൈക്കര്‍ മുഹമ്മദ് ഖലീല്‍ മര്ആന് രണ്ടു തവണ ഇന്ത്യന്‍ വല കുലുക്കി. ഇന്തോനേഷ്യയെ 2-0 ന് തോല്പിച്ച ഉസ്ബെക്കിസ്ഥാനെയാണ് സൗദി ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക. ചൈന-തെക്കന്‍ കൊറിയ, ഇറാന്-ഹോങ്കോംഗ്, ജപ്പാന്-വടക്കന്‍ കൊറിയ എന്നിങ്ങനെയാണ് മറ്റു ക്വാര്ട്ടറുകള്.






