ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസിന്റെ ഷൂട്ടിംഗില്‍ ഇന്ത്യക്ക് പതിമൂന്നാമത്തെ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സരബ്‌ജോത് സിംഗ്, അര്‍ജുന്‍ സിംഗ് ചീമ, ശിവ നര്‍വാള്‍ എന്നിവരടങ്ങിയ ടീം സ്വര്‍ണം നേടി. ചൈനയെയും വിയറ്റ്‌നാമിനെയുമാണ് ഇന്ത്യന്‍ സംഘം മറികടന്നത്. അഞ്ചാം സ്ഥാനത്തോടെ സരബ്‌ജോതും എട്ടാം സ്ഥാനത്തോടെ അര്‍ജുനും വ്യക്തിഗത ഫൈനലിലേക്ക് മുന്നേറി.
ഇന്ത്യയുടെ ആറ് സ്വര്‍ണ മെഡലുകളില്‍ നാലും ഷൂട്ടിംഗിലാണ്. വനിതാ ക്രിക്കറ്റ് ടീമും അശ്വാഭ്യാസത്തില്‍ ഡ്രസ്സേജ് ടീമുമാണ് മറ്റു സ്വര്‍ണങ്ങള്‍ നേടിയത്. ഏക വ്യക്തിഗത ചാമ്പ്യന്‍ സിഫ്ത് കൗര്‍ സിംറയാണ്.






