ഹാങ്ചൗ - ഏഷ്യന്‍ ഗെയിംസ് ടെന്നിസിന്റെ സയ്‌ലിംഗില്‍ വിഷ്ണു ശരവണന്‍ ഡിഞ്ചി ക്ലാസില്‍ വെങ്കലം കരസ്ഥമാക്കി. നേത്ര കുമനന്‍ വനിതാ വിഭാഗത്തില്‍ നാലാം സ്ഥാനത്തെത്തി. സയ്‌ലിംഗില്‍ ഇന്ത്യക്ക് മൂന്നു മെഡലാണ് ലഭച്ചത്. നേഹ താക്കൂര്‍ വെള്ളിയും ഈബാദ് അലി വെങ്കലവും നേടിയിരുന്നു. ഇന്ത്യയുടെ വനിതാ ഹോക്കി ടീം സിംഗപ്പൂരിനെ 13-0 ന് തോല്‍പിച്ചു. കഴിഞ്ഞ ദിവസം പുരുഷ ടീം ഇതേ ടീമിനെ 16-1 ന് തകര്‍ത്തിരുന്നു.
ടെന്നിസിന്റെ പുരുഷ ഡബ്ള്‍സില്‍ രാംകുമാര്‍ രാമനാഥനും സാകേത് മയ്‌നേനിയും സെമിഫൈനലിലെത്തി. സെമിയില്‍ തോറ്റാലും വെങ്കലം ലഭിക്കും. വുഷുവില്‍ 60 കിലൊ വിഭാഗത്തില്‍ നവോറെം റോഷിബിന ദേവി ഫൈനലിലെത്തി. ചൈനയുടെ സിയാവോവെയുമായി ഇന്നാണ് ഫൈനല്‍. വനിതാ സിംഗിള്‍സില്‍ അങ്കിത റയ്‌ന പുറത്തായി. സ്‌ക്വാഷില്‍ മക്കാവുവിനെ 3-0 ന് തോല്‍പിച്ചു.
വനിതാ ബോക്‌സിംഗില്‍ വനിതകളുടെ 50 കിലോ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ നിഖാത് സറീന്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. തെക്കന്‍ കൊറിയയുടെ ബാക് ചോറോംഗിനെ നിഖാത് തോല്‍പിച്ചു.
ടേബിള്‍ ടെന്നിസില്‍ ശ്രീജ അകുല-ഹര്‍മീത് ദേശായി, സത്യന്‍ ഗുണശേഖരന്‍-മണിക ബത്ര, മാനവ് താക്കൂര്‍-മനുഷ് ഷാ ജോഡികള്‍ മിക്‌സഡ് ഡബ്ള്‍സില്‍ പ്രി ക്വാര്‍ട്ടറിലേക്ക് മുന്നേറി. ടെന്നിസ് സിംഗിള്‍സില്‍ അങ്കിത റയ്‌നയും സുമിത് നഗാലും പുറത്തായി.






