ടെന്നിസ് ബോള്‍ ക്രിക്കറ്റിലും ലേലം 

കൊച്ചി-കേരള ടെന്നിസ് ബോള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള പ്രീമിയര്‍ ലീഗ്  മത്സരം നവംബര്‍ 8 മുതല്‍ 12 വരെ എറണാകുളം രാജഗിരി കോളേജ് ഗ്രൗണ്ടില്‍ നടക്കും. കേരള പ്രീമിയര്‍ ലീഗില്‍  രജിസ്റ്റര്‍ ചെയ്ത 16 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മത്സരിക്കുന്നത്. ഓരോ ടീമിലും അണിനിരക്കുന്ന കളിക്കാര്‍ക്ക് വേണ്ടിയുള്ള ലേലം വിളി ഒക്ടോബര്‍ ഒന്നിന് എറണാകുളം എംജി റോഡിലുള്ള ഹോട്ടല്‍ അബാദ് പ്ലാസയില്‍ വച്ച് നടത്തപ്പെടുന്നു. അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്ത 320 കളിക്കാരില്‍ നിന്നാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 16 ടീമുകളിലേക്ക് കളിക്കാരെ സെലക്ട് ചെയ്യുന്നത്. ടീമുകള്‍ക്കുള്ള ജേഴ്‌സിയും അന്ന് പ്രകാശനം ചെയ്യും. കേരള പ്രീമിയര്‍ ലീഗിലെ വിജയികള്‍ക്ക് നല്‍കുന്ന ടോട്ടല്‍ സമ്മാനത്തുക 10 ലക്ഷം രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും വിജയികള്‍ക്ക് നല്‍കുന്നതാണ്.


 

Latest News