വൈവിധ്യമാര്‍ന്ന പൊതുപരിപാടികളുമായി ഖത്തര്‍ മ്യൂസിയം

ദോഹ-വൈജ്ഞാനികവും ക്രിയാത്മകവുമായ പൊതു പരിപാടികളുമായി ഖത്തര്‍ മ്യൂസിയംസ്. ആര്‍ട്ട് വര്‍ക്ക്ഷോപ്പുകള്‍, റീഡിംഗ് ക്ലബ്ബുകള്‍, ഡ്രോപ്പ്-ഇന്‍ ഫാമിലി സെഷനുകള്‍, കുട്ടികള്‍ക്കായി ഡിസൈന്‍ വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന പൊതു പരിപാടികളാണ് ഒക്ടോബറിലുടനീളം അവതരിപ്പിക്കുന്നതെന്ന് ഖത്തര്‍ മ്യൂസിയം അറിയിച്ചു.

മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്, നാഷണല്‍ മ്യൂസിയം ഓഫ് ഖത്തര്‍, മതാഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട്, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം, എം7 എന്നിവയുള്‍പ്പെടെ ഖത്തര്‍ മ്യൂസിയംസ് കീഴിലുള്ള എല്ലാ വേദികളിലും
ഒക്ടോബറിലുടനീളം വൈവിധ്യമാര്‍ന്ന പരിപാടികളുണ്ടാകും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം വായന പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  താല്‍പ്പര്യമുള്ള കുട്ടികള്‍ക്കായി പ്രതിമാസ സ്റ്റോറി ടൈം ഇവന്റാണ് അണിയിച്ചൊരുക്കുന്നത്. ലൈബ്രറിയിലെ ശനിയാഴ്ച കളറിംഗ് പരിപാടി തുടരും. കുടുംബത്തോടൊപ്പം ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം സന്ദര്‍ശിക്കാനും
രസകരമായ ഇസ് ലാമിക പാറ്റേണുകള്‍ വര്‍ണ്ണിക്കുന്ന ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം ലൈബ്രറിയിലിരുന്ന് ചിത്രങ്ങള്‍ക്ക് നിറം കൊടുക്കാനും അവസരമുണ്ടാകും.

ഇസ്ലാമിക കലാചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടുന്നതിനുള്ള ശ്രദ്ധേയമായ മാര്‍ഗമായ ട്രഷര്‍ ഹണ്ടാണ് ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം ഒരുക്കുന്ന ശ്രദ്ധേയമായ മറ്റൊരു പരിപാടി.നമ്മുടെ ഗ്രഹത്തെ സംരക്ഷിക്കുക എന്ന സമഗ്രമായ തീമിന് കീഴില്‍ ക്രമീകരിച്ച വിവിധ പരിപാടികളോടെയുള്ള പ്ലാനറ്റ് കിഡ്സ് ക്ലബ് ആണ് മറ്റൊരു ശ്രദ്ധേയമായ പരിപാടി.
ഖത്തറിലയും ഇന്തോനേഷ്യയിലേയും കാപ്പി സംസ്‌കാരത്തെയും കുറിച്ചുള്ള പ്രഭാഷണം. ഇന്തോനേഷ്യന്‍ രാത്രി: സംഗീതം, നൃത്തം, മിന്നുന്ന ബാത്തിക് ഫാഷന്‍ ഷോ എന്നിവയാണ് മറ്റൊരു പരിപാടി.ബ്രൂയിംഗ് , കഥപറച്ചില്‍ മത്സരങ്ങളള്‍. ഒരു കോഫി ആര്‍ട്ടിസ്ട്രി ബ്രൂയിംഗ് മത്സരം. അറബി കാപ്പിയുടെ ഒരു കഥ: അറബിക് കാപ്പിയുടെയും പാരമ്പര്യങ്ങളുടെയും ചരിത്രം എന്നിവയാണ് ഈ ആക്ടിവിറ്റി അനാവരണം ചെയ്യുന്നത്.

3-2-1 ഖത്തര്‍ ഒളിമ്പിക്സ് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയത്തില്‍ പ്രത്യേകം കഥപറച്ചില്‍ സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 7-11 വയസ് പ്രായമുള്ള കുട്ടികള്‍ക്കായി എല്ലാ ശനിയാഴ്ചയും ഒരു കഥപറച്ചില്‍ സെഷന്‍ നടക്കും.ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയത്തില്‍ സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി അതിന്റെ സ്ഥിരം ഗാലറികളുടെ ഒരു ഗൈഡഡ് ടൂര്‍ ആണ് മറ്റൊരു പ്രധാന പരിപാടി.
7-9 ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി  എഴുത്ത് നൈപുണ്യ മത്സരവും സംഘടിപ്പിക്കുന്നുണ്ട്.

മതാഫ്, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ മേക്കിംഗ് ഫെയ്സസ്: സമ്മിശ്ര-മാധ്യമ ശില്‍പങ്ങള്‍ ഉപയോഗിച്ച് സുസ്ഥിരത പര്യവേക്ഷണം ചെയ്യാനും ആര്‍ട്ട് പദാവലി പഠിക്കാനും സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കുന്ന 2 ദിവസത്തെ ശില്‍പശാല നടക്കും. ഇറാഖി അമേരിക്കന്‍ കലാകാരനായ മൈക്കല്‍ റാക്കോവിറ്റ്സിന്റെ സൃഷ്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള മിക്‌സഡ്-മീഡിയ ശില്‍പം കലാസപര്യില്‍ തല്‍പരരായവര്‍ക്ക് ഏറെ മുതല്‍ കൂട്ടാകും.

മനാറയിലെ ആര്‍ട്ട് മേക്കിംഗ് ആധുനിക കലയുടെ വിവിധ വശങ്ങളെ പര്യവേക്ഷണം ചെയ്യുകയും 13-16 വയസ്സ് പ്രായമുള്ളവര്‍ക്കായി കലാസൃഷ്ടികള്‍ ഒരുക്കുകയും ചെയ്യുന്നു. കുട്ടികള്‍ വ്യത്യസ്ത കലാസങ്കേതങ്ങള്‍ കണ്ടെത്തുകയും അവരുടെ സര്‍ഗ്ഗാത്മകതയെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്യുന്ന ശില്‍പശാലയും സംഘടിപ്പിക്കുന്നുണ്ട്. ഇസ്മായില്‍ അസമുമായുള്ള കലാ പാഠങ്ങള്‍: പെന്‍സില്‍, കരി, പെയിന്റ് എന്നിവ ഉപയോഗിച്ച് പോര്‍ട്രെയ്ച്ചര്‍ ഡ്രോയിംഗിലെ സാങ്കേതിക വിദ്യകള്‍ പഠിക്കാന്‍ അവസരമൊരുക്കും.

എം7: വിട്ര പ്ലേഹൗസില്‍ ഇന്റീരിയര്‍ ഡിസൈന്‍ അടിസ്ഥാനകാര്യങ്ങള്‍ സംബന്ധിച്ച് മനസിലാക്കാനവസരം ലഭിക്കും. ദോഹയുടെ അഭിവൃദ്ധി പ്രാപിക്കുന്ന ഡിസൈന്‍ സമൂഹത്തെ ശ്രദ്ധിക്കുന്ന ഒരു പാനല്‍ സംഭാഷണവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

Latest News