Sorry, you need to enable JavaScript to visit this website.

ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് ഫോർമുല-1 മത്സരങ്ങൾക്ക് സജ്ജം

  • മത്സരങ്ങൾ ഒക്ടോബർ 6 മുതൽ 8 വരെ 

 

ദോഹ- ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ട് ഫോർമുല-1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് മത്സരങ്ങൾക്ക് സജ്ജമാണെന്ന് പൊതുമരാമത്ത് അതോറിറ്റി 'അഷ്ഗൽ' പ്രഖ്യാപിച്ചു. 2023 ഒക്ടോബർ 6 മുതൽ 8 വരെ ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് മത്സരങ്ങളുടെ കൗണ്ട്ഡൗൺ ആരംഭിച്ചതോടെയാണ്, പൊതുമരാമത്ത് അതോറിറ്റി 'അഷ്ഗൽ' വികസനം പൂർത്തീകരിച്ചതായി 
പ്രഖ്യാപിച്ചത്. 
ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിന്റെ റേസ്ട്രാക്കും പ്രധാന കെട്ടിടങ്ങളുടെയും ഗ്രാൻഡ് സ്റ്റാൻഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണവും വികസനവും പൂർത്തിയായി. ദോഹയിലെ ഏറ്റവും പ്രധാനപ്പെട്ടതും പ്രതീക്ഷിക്കപ്പെടുന്നതുമായ കായിക ഇനങ്ങളിലൊന്നിൽ മത്സരാർഥികളെയും ആരാധകരെയും ഹോസ്റ്റ്‌ചെയ്യാൻ സർക്യൂട്ട് ഇപ്പോൾ തയാറാണ്.
നേരത്തെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും ആഭ്യന്തര മന്ത്രിയടക്കമുള്ള പ്രമുഖരും ലുസൈൽ സർക്യൂട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ലുസൈൽ സർക്യൂട്ട് റേസ്ട്രാക്ക് 5.38 കിലോമീറ്റർ നീളത്തിൽ 16 തിരിവുകൾ ഉൾക്കൊള്ളുന്നു. ലുസൈൽ ഇന്റർനാഷണൽ സർക്യൂട്ടിന്റെ വികസന പ്രവർത്തനങ്ങൾ ഒരു സുപ്രധാന നാഴികക്കല്ലാണ്. ഫോർമുല 1, മോട്ടോ ജി.പി റേസുകൾ നടക്കുന്ന മേഖലയിലെ ഏക സർക്യൂട്ട് എന്ന നിലയിൽ ഇത് നിലവിൽ വേറിട്ടു നിൽക്കുന്നു.

 

Latest News