മലയാളി താരത്തിന് ചുവപ്പ്  കാര്‍ഡ്, തിരിച്ചുവിളിച്ച് മഞ്ഞ

കൊല്‍ക്കത്ത - ഐ.എസ്.എല്‍ ഫുട്‌ബോളില്‍ കാര്‍ലെസ് ക്വാദ്‌റാത്തിന്റെ കോച്ചിംഗില്‍ പ്രതീക്ഷയോടെ ഈ സീസണില്‍ ബൂട്ട് കെട്ടുന്ന ഈസ്റ്റ്ബംഗാളിന് ആദ്യ കളിയില്‍ ഗോള്‍രഹിത സമനില. കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ ടീമുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ജാംഷഡ്പൂര്‍ എഫ്.സി അവരെ ഗോള്‍രഹിത സമനിലയില്‍ തളച്ചു. 
രണ്ടു ടീമുകളും നിരവധി അവസരങ്ങളൊരുക്കിയെങ്കിലും ഈസ്റ്റ്ബംഗാളായിരിക്കും നിരാശയോടെ കളം വിട്ടിട്ടുണ്ടാവുക. സൗളിന്റെയും ബോര്‍ഹയുടെയും ഷോട്ടുകള്‍ തലനാരിഴക്കാണ് ഗോളാവാതെ പോയത്. രണ്ടാം പകുതിയില്‍ ജാംഷഡ്പൂര്‍ ബോക്‌സിലെ ഹാന്റ്‌ബോള്‍ റഫറി ശ്രദ്ധിച്ചില്ല. വ്യക്തമായ പെനാല്‍ട്ടിയാണ് ഈസ്റ്റ്ബംഗാളിന് നിഷേധിക്കപ്പെട്ടത്. ഇഞ്ചുറി ടൈമില്‍ സൗള്‍ ക്രെസ്‌പോയെ തള്ളിയതിന് ജാംഷഡ്പൂരിന്റെ മലയാളി താരം എമില്‍ ബെന്നിക്ക് റഫറി ആദ്യം ചുവപ്പ് കാര്‍ഡ് കാണിച്ചു. പിന്നീട് തിരിച്ചുവിളിച്ച് മഞ്ഞക്കാര്‍ഡ് നല്‍കി. 
 

Latest News