മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ വീണ്ടും പൊതുവേദിയില്‍

ന്യൂദല്‍ഹി- പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി വിവാദത്തിലായ ബി.ജെ.പിയുടെ മുന്‍ വക്താവ്
നൂപുര്‍ ശര്‍മ്മ വീണ്ടും പൊതുവേദിയില്‍. ഏകദേശം ഒരു വര്‍ഷം മുമ്പ് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത നൂപുര്‍ ശര്‍മ്മ ഞായറാഴ്ച ദല്‍ഹിയില്‍ ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്.
വിവേക് അഗ്‌നിഹോത്രിയുടെ വരാനിരിക്കുന്ന ചിത്രമായ 'ദി വാക്‌സിന്‍ വാര്‍' എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ പരിപാടിയിലാണ് നൂപുര്‍ ശര്‍മ സംബന്ധിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍  തത്സമയ വാര്‍ത്താ സംവാദത്തിനിടെയാണ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. കഴിഞ്ഞ വര്‍ഷം എക്‌സില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക്  പിന്നീട് അവര്‍ നിരുപാധികം ക്ഷമാപണം നടത്തിയിരുന്നു.
തിരിച്ചടികള്‍ക്കും ഭീഷണികള്‍ക്കും ശേഷം നൂപുര്‍ ശര്‍മ പൊതുവെ കണ്ണില്‍ പെടാതെ മാറി നില്‍ക്കുകയായിരുന്നു.
വിവാദ പ്രസ്താവന നടത്തിയതിനാണ്  നൂപുര്‍ ശര്‍മയെ ബിജെപിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്. തത്സമയ ടെലിവിഷന്‍ സംവാദത്തിലെ വിവാദ പരാമര്‍ശത്തിന് ശേഷം ഓണ്‍ലൈനില്‍ തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടെന്ന് അവര്‍ ആരോപിച്ചിരുന്നു.

 

Latest News