ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയും വിവാഹത്തിന്റെ ആദ്യ ചിത്രങ്ങള്‍ പങ്കുവെച്ചു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഞായറാഴ്ച ഉദയ്പൂരില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്.
ദമ്പതികള്‍ അവരുടെ വിവാഹത്തില്‍ നിന്നുള്ള ഫോട്ടോ സഹിതം ഇന്‍സ്റ്റാഗ്രാമില്‍ ആദ്യ പ്രഖ്യാപനം നടത്തി, ''ബ്രേക്ക്ഫാസ്റ്റ് ടേബിളിലെ ആദ്യത്തെ ചാറ്റ് മുതല്‍, ഞങ്ങള്‍ ഹൃദയം പങ്കിട്ടു. വളരെക്കാലമായി ഈ ദിവസത്തിനായി കാത്തിരിക്കുന്നു .. ഒടുവില്‍ മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ആകാന്‍ സാധിച്ചതില്‍ ഭാഗ്യം!'






