നിജ്ജാര്‍ വധത്തിന് ശേഷം യു. എസിലെ സിഖ് വംശര്‍ക്ക് എഫ്. ബി. ഐ മുന്നറിയിപ്പ് നല്‍കി

വാഷിംഗ്ടണ്‍- ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം യു. എസിലെ സിഖ് വംശജര്‍ക്ക് വധഭീഷണിയുണ്ടെന്ന് എഫ്. ബി. ഐ മുന്നറിയിപ്പ്. ഇക്കാര്യത്തെക്കുറിച്ച് യു. എസിലെ സിഖുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

നിജ്ജാറിന്റെ മരണശേഷം തനിക്കും മറ്റ് രണ്ട് സിഖ് അമേരിക്കക്കാര്‍ക്കും എഫ്. ബി. ഐയില്‍ നിന്ന് കോളുകളും സന്ദര്‍ശനങ്ങളും ലഭിച്ചതായി യു. എസ് പൗരനും അമേരിക്കന്‍ സിഖ് കോക്കസ് കമ്മിറ്റിയുടെ കോര്‍ഡിനേറ്ററുമായ പ്രിത്പാല്‍ സിംഗിനെ ഉദ്ധരിച്ച് ദി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

യു. എസിലെ സിഖുകാര്‍ക്ക് രാഷ്ട്രീയ ഭീഷണികളെക്കുറിച്ച് പോലീസ് മുന്നറിയിപ്പ് ലഭിച്ചതായി കാലിഫോര്‍ണിയ ആസ്ഥാനമായുള്ള എന്‍സാഫിന്റെ കോ-ഓര്‍ഡിനേറ്റര്‍ സുഖ്മാന്‍ ധാമി പറഞ്ഞു.

Latest News