ശ്രേയസ്, ഗില്‍ സെഞ്ചുറി; നാനൂറിലേക്ക് ഇന്ത്യ

ഇന്‍ഡോര്‍ - ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ വന്‍ സ്‌കോറിലേക്ക് നീങ്ങുന്നു. മുപ്പത്തഞ്ചോവറില്‍ ടീം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 250 കടന്നു. ശ്രേയസ് അയ്യരും (90 പന്തില്‍ 105) ശുഭ്മന്‍ ഗില്ലും (97 പന്തില്‍ 104) സെഞ്ചുറി തികച്ചു. ഋതുരാജ് ഗെയ്കവാദിനെ (8) നാലാം ഓവറില്‍ നഷ്ടപ്പെട്ട ശേഷം ഗില്ലും ശ്രേയസും രണ്ടാം വിക്കറ്റില്‍ ഇരുപത്തേഴോവറില്‍ 200 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഒപ്പത്തിനൊപ്പം ആക്രമിച്ചു കയറിയ ഇരുവരും സെഞ്ചുറിയടുത്തതോടെയാണ് അടങ്ങിയത്. 
ഇന്ത്യ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കി പ്രസിദ്ധ് കൃഷണയെ ടീമിലുള്‍പെടുത്തി. പാറ്റ് കമിന്‍സിന് വിശ്രമം നല്‍കിയ ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്താണ് നയിക്കുന്നത്.
 

Latest News