ദ്രാവിഡിന്റെ മകന്‍ സമിത് കര്‍ണാടക ടീമില്‍

ബംഗളൂരു - സചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്ക് പിന്നാലെ ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിതും ദേശീയ ക്രിക്കറ്റില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നു. വിനൂ മങ്കാദ് ഏകദിന ടൂര്‍ണമെന്റിനുള്ള കര്‍ണാടക ടീമില്‍ സുമിത് സ്ഥാനം നേടി. ഒക്ടോബര്‍ 12 മുതല്‍ ഹൈദരാബാദിലാണ് അണ്ടര്‍-19 ടൂര്‍ണമെന്റ്. മധ്യനിര ബാറ്ററാണ് സമിത്. 
അര്‍ജുന്‍ മുംബൈ ടീമിലും ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലും സ്ഥാനം നേടിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോള്‍ ഗോവക്കു വേണ്ടിയാണ് കളിക്കുന്നത്.
 

Latest News