Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലെ ന്യൂനപക്ഷ അവകാശങ്ങളുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണെന്ന് യു എന്‍ പ്രതിനിധി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ന്യൂനപക്ഷ അവകാശങ്ങളുടെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണന്നും അപകടകരമായ അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭയുടെ ന്യൂനപക്ഷ വിഷയങ്ങളിലെ പ്രത്യേക പ്രതിനിധി ഫെര്‍ണാണ്ട് ഡി വരേനെസ്.

മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍ തുടങ്ങിയ മത ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള നിയമ ലംഘനങ്ങളും ദുരുപയോഗങ്ങളും വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. അതോടൊപ്പം അതിന്റെ വ്യാപ്തിയും തീവ്രതയും അസ്ഥിരതയുടെയും അതിക്രമങ്ങളുടെയും അക്രമത്തിന്റെയും പ്രധാനപ്രഭവ കേന്ദ്രങ്ങളില്‍ ഇന്ത്യയെ ലോകത്തിലെ ഒന്നാമതായി മാറ്റാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് കേവലം വ്യക്തിഗത സൃഷ്ടികളോ പ്രാദേശിക കാരണങ്ങളാലോ അല്ല, വ്യവസ്ഥാപിതവും മത ദേശീയതയുടെ പ്രതിഫലനവുമാണെന്ന് വാഷിംഗ്ടണ്‍ ഡി സിയില്‍ യു എസ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം സംഘടിപ്പിച്ച ഇന്ത്യയില്‍ മതസ്വാതന്ത്ര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നയപരമായ ഓപ്ഷനുകളെക്കുറിച്ചുള്ള ഹിയറിംഗിലാണ് ഡി വരേനസ് ഇക്കാര്യം പറഞ്ഞത്.

2022 ആയപ്പോഴേക്കും മിക്കവാറും മൗലികാവകാശ നിഷേധം, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ഗുരുതരമായ ആരോപണങ്ങള്‍ തുടങ്ങിയവ ഉയര്‍ന്നിട്ടുണ്ട്.  2020 മെയ് 12 മുതല്‍ 2023 മെയ് 23 വരെ ഏകദേശം 46 ആശയവിനിമയങ്ങളും ഏകദേശം 20 പ്രസ് റിലീസുകളും ഇത് സംബന്ധിച്ച് പുറത്തുവന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

യു എന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ മണിപ്പൂര്‍ വര്‍ഗീയ കലാപത്തെ പലതവണ ഹിയറിങ്ങില്‍ ഉദ്ധരിച്ചു. മെയ് നാലിന് നടന്ന ഒരു സംഭവത്തിന്റെ വൈറല്‍ വീഡിയോയില്‍  ജനക്കൂട്ടം രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ക്രിസ്ത്യന്‍ കുക്കി സമുദായത്തില്‍ നിന്നുള്ള രണ്ട് സ്ത്രീകളെ നഗ്‌നരായി പരേഡ് നടത്തുകയും മര്‍ദിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് വരനെസ് പറഞ്ഞു. ഈ വീഡിയോ അന്താരാഷ്ട്ര ശ്രദ്ധയാകുന്നത് വരെ അധികാരികളുടെ ഭാഗത്തു നിന്ന് നിഷ്‌ക്രിയത്വം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'മുസ്ലിംകളെയും മതവിശ്വാസികളായ 'മറ്റുള്ളവരെയും' വലിയ തോതില്‍ ബലിയാടാക്കുന്നതിന്റെയും മനുഷ്യത്വരഹിതമാക്കുന്നതിന്റെയും ലക്ഷണമാണ് കാണുന്നത്. 2014നും 2018നും ഇടയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങളില്‍ 786 ശതമാനം വര്‍ധനവ് ഉണ്ടായതായി' അദ്ദേഹം ഒരു പഠനം ഉദ്ധരിച്ചു പറഞ്ഞു. 2019-ല്‍ 'ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അല്ലെങ്കില്‍ സ്വയംഭരണം' റദ്ദാക്കിയത് പോലെ 'അസമിലും രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലും വിവേചനപരമായ പൗരത്വ നിര്‍ണ്ണയ പ്രക്രിയയിലൂടെ ദശലക്ഷക്കണക്കിന് പേരുടെ പ്രത്യേകിച്ച് മുസ്ലിംകളുടെ പൗരത്വം നിഷേധിക്കപ്പെടാന്‍ ഇടയാക്കും.

2024ന്റെ തുടക്കത്തില്‍ ദേശീയ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശ സംരക്ഷകരെയും ലക്ഷ്യമിടുന്നത് സാഹചര്യം കൂടുതല്‍ വഷളാകുമെന്ന ആശങ്കയുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ഇന്ത്യന്‍ അധികാരികള്‍ വ്യക്തമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ജനാധിപത്യ മൂല്യങ്ങള്‍ക്കും നിയമവാഴ്ചക്കും പകരം വീമ്പിളക്കുന്ന, വിമര്‍ശനങ്ങളുമായി ഇന്ത്യന്‍ അധികാരികള്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. ചില മുതിര്‍ന്ന നേതാക്കള്‍ ഒന്നുകില്‍ നിശബ്ദത പാലിക്കുകയോ അല്ലെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ശത്രുതാപരമായ അന്തരീക്ഷത്തില്‍ സ്വന്തം വാചാടോപത്തിലൂടെ സംഭാവന നല്‍കുകയോ ചെയ്തിട്ടുണ്ട്.

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ പ്രതികരണമായി കാനഡ സ്വീകരിച്ച നടപടികളും ഹിയറിംഗില്‍ വന്നു. കൊല്ലപ്പെട്ടയാള്‍ ഒരു സിഖുകാരനും മതന്യൂനപക്ഷത്തില്‍ പെട്ടയാളുമാണെന്ന് ചൂണ്ടിക്കാട്ടി  'കുറ്റങ്ങളുടെ സത്യാവസ്ഥയിലേക്ക് കടക്കാതെ' 'ചില തരത്തിലുള്ള പെരുമാറ്റം സ്വീകാര്യമല്ലെന്നുള്ള ഇന്ത്യക്കുള്ള സുപ്രധാന സന്ദേശമാണെന്നാണ് യു എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ പറഞ്ഞത്.

സമ്മര്‍ദവും അമേരിക്കയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും മോഡി സര്‍ക്കാരിനെ 'ചില നയങ്ങള്‍ മാറ്റാനും' 'ദിശ മാറ്റാനും' നിര്‍ബന്ധിതരാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചയും നടന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ജൂണില്‍ യു എസില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പ്രധാനമന്ത്രിയെന്ന നിലയിലുള്ള തന്റെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങളുടെ പദവി, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെപ്പറ്റി മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.

ജനാധിപത്യം അമേരിക്കയുടെയും ഇന്ത്യയുടെയും ഡി എന്‍ എയില്‍ ഉണ്ടായിരുന്നുവെന്നാണ് മോഡി മറുപടി പറഞ്ഞത്. ജനാധിപത്യത്തിന് മൂല്യം നല്‍കാന്‍ കഴിയുമെന്ന്  എപ്പോഴും തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജാതി, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെയാണ് ജനാധിപത്യം നടപ്പാക്കുന്നതെന്നും വിവേചനത്തിന് തീര്‍ത്തും ഇടമില്ലെന്നും മോഡി പറയുകയുണ്ടായി. 

2022ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ യു എസ് സി ഐ ആര്‍ എഫ്, അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം അനുശാസിക്കുന്ന വ്യവസ്ഥാപിതവും നടന്നുകൊണ്ടിരിക്കുന്നതും അതിരുകടന്നതുമായ മതസ്വാതന്ത്ര്യ ലംഘനങ്ങളില്‍ ഏര്‍പ്പെടുന്നതിനോ സഹിക്കുന്നതിനോ വേണ്ടി ഇന്ത്യയെ 'പ്രത്യേക പരിഗണനയുള്ള രാജ്യമായി' പ്രഖ്യാപിക്കണമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ശിപാര്‍ശ ചെയ്തിരുന്നു.

Latest News