ലോകകപ്പ് ചാമ്പ്യന്മാര്‍ക്ക് എത്ര രൂപ സമ്മാനം?

മുംബൈ - ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ചാമ്പ്യന്മാരാവുന്ന ടീമിന് 40 ലക്ഷം ഡോളര്‍ (33.24 കോടി രൂപ) സമ്മാനം. റണ്ണേഴ്‌സ്അപ്പിന് അതിന്റെ പകുതി ലഭിക്കും. സെമിഫൈനലില്‍ തോല്‍ക്കുന്ന ടീമിന് എട്ട് ലക്ഷം ഡോളര്‍ (6.65 കോടി രൂപ) വീതമാണ് കിട്ടുക. 
ഗ്രൂപ്പ് ഘട്ടത്തില്‍ ഒാരോ വിജയത്തിനും 40,000 ഡോളര്‍ വീതം ലഭിക്കും. സെമിഫൈനല്‍ കാണാതെ പുറത്താവുന്ന ആറ് ടീമുകള്‍ക്ക് ഒരു ലക്ഷം ഡോളറും കിട്ടും. ലീഗ് ഘട്ടത്തില്‍ 45 മത്സരങ്ങളുണ്ട്. ആദ്യ നാല് ടീമുകള്‍ സെമിഫൈനലിലെത്തും. 

Latest News