മികച്ച ഗോളുകള്‍, ഫിഫ സൈറ്റില്‍ വോട്ട് ചെയ്യാം

സൂറിക് - കഴിഞ്ഞ സീസണിലെ മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കസ് അവാര്‍ഡിന് പരിഗണിക്കുന്ന 11 പേരുടെ പട്ടിക ഫിഫ പുറത്തുവിട്ടു. ഫിഫ വെബ്‌സൈറ്റില്‍ ആരാധകര്‍ക്ക് വോട്ട് ചെയ്യാം. വനിതാ ലോകകപ്പിലെ മൂന്നു ഗോളുകള്‍ പട്ടികയിലുണ്ട്. വോട്ടിംഗനുസരിച്ച് മികച്ച മൂന്നു ഗോളുകള്‍ തെരഞ്ഞെടുക്കും. 
കൊളംബിയയുടെ ലിന്‍ഡ സായ്‌സിദൊ, ഓസ്‌ട്രേലിയയുടെ സാം കെര്‍, ബ്രസീലിന്റെ ബിയ സനറാറ്റൊ എന്നിവരുടെ ലോകകപ്പ് ഗോളുകളാണ് പട്ടികയിലുള്ളത്. സ്പാനിഷ് രണ്ടാം ഡിവിഷനില്‍ ഇവാന്‍ മോറാന്റെ നിലം തൊടാതെ നാലു തവണ പന്ത് ടച്ച് ചെയ്ത ശേഷം നേടിയ ഗോളും പരിഗണനയിലുണ്ട്. രണ്ടു തവണ ഗ്രൗണ്ട് മുഴുവന്‍ സഞ്ചരിച്ച പന്ത് ബ്രൈറ്റന്റെ ടീനേജര്‍ ജൂലിയൊ എന്‍സിസൊ മാഞ്ചസ്റ്റര്‍ സിറ്റി വലയിലെത്തിച്ചതാണ് മറ്റൊന്ന്. ഒക്ടോബര്‍ 10 വരെ വോട്ട് ചെയ്യാം. 

Latest News