ഹാംഗ്ഷു കാഴ്ചകള്‍... സ്ത്രീകളില്ലാതെ അഫ്ഗാന്‍

താലിബാന്‍ ഭരണത്തിലുള്ള അഫ്ഗാനിസ്ഥാന്‍ സ്ത്രീകളില്ലാത്ത 130 അംഗ സംഘത്തെയാണ് ഏഷ്യാഡിന് അയച്ചത്. എന്നാല്‍ മറ്റു പല അഫ്ഗാനി സ്ത്രീകള്‍ മറ്റു നാടുകളുടെ കുപ്പായത്തില്‍ ചൈനയിലെത്തിയിട്ടുണ്ട്. 2021 ല്‍ താലിബാന്‍ അട്ടിമറിച്ച സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് 17 വനിതകളുള്‍പ്പെടുന്ന സംഘം ഏഷ്യാഡില്‍ മത്സരിക്കുന്നു. നിരവധി രാജ്യങ്ങള്‍ ഈ വിപ്രവാസ സര്‍ക്കാരിനെ അംഗീകരിച്ചിട്ടുണ്ട്. 
വിപ്രവാസ ടീമിന്റെ വനിതാ വോളിബോള്‍ സംഘം പരിശീലനം നടത്തിയത് ഇറാനിലാണ്. സൈക്ലിസ്റ്റ് ഇറ്റലിയിലും അത്‌ലറ്റ് ഓസ്‌ട്രേലിയയിലും. 

Latest News