കുവൈത്തില്‍ രണ്ടു പേരെ കൊലപ്പെടുത്തി; സൗദി പൗരന്‍ അതിര്‍ത്തിയില്‍ പിടിയില്‍

കുവൈത്ത് സിറ്റി - സ്വന്തം സഹോദരനെയും സഹോദരന്റെ കൂട്ടുകാരനെയും വെടിവെച്ചു കൊലപ്പെടുത്തി രക്ഷപ്പെടുന്നതിന് ശ്രമിച്ച സൗദി പൗരനെ അതിര്‍ത്തിയില്‍ വെച്ച് കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. വായ്പ തിരിച്ചടക്കാത്ത കേസില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന പ്രതിക്ക് നേരത്തെ കുവൈത്ത് വിടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ കേസിലാണ് കുവൈത്ത്-സൗദി അതിര്‍ത്തിയിലെ അല്‍നുവൈസിബ് അതിര്‍ത്തി പോസ്റ്റില്‍ വെച്ച് പ്രതി അറസ്റ്റിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വന്തം സഹോദരനെയും കൂട്ടുകാരനെയും കൊലപ്പെടുത്തിയാണ് പ്രതി രാജ്യം വിടുന്നതിന് ശ്രമിക്കുന്നതെന്ന് വ്യക്തമായത്. പ്രതിയുടെ സാന്നിധ്യത്തില്‍ ഉമ്മുല്‍ഹൈമാനിലെ വീട്ടില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ രണ്ടു മൃതദേഹങ്ങളും കണ്ടെത്തി.
 

Latest News